InternationalQatar

ജിസിസി റെയിൽവേ പ്രൊജക്റ്റിന്റെ പുരോഗതി ഗതാഗത മന്ത്രാലയങ്ങളുടെ യോഗം ചർച്ച ചെയ്തു

ഒമാനിലെ മസ്‌കറ്റിൽ നടന്ന ജിസിസിയിലെ വിവിധ രാജ്യങ്ങളുടെ ഗതാഗത മന്ത്രാലയങ്ങളുടെ അണ്ടർസെക്രട്ടറിമാരുടെ 25ആമത് യോഗത്തിൽ ഖത്തർ ഗതാഗത മന്ത്രാലയം പങ്കെടുത്തു.

ഗതാഗത മന്ത്രിയുടെ ഉപദേഷ്ടാവ് ഹസൻ അൽ ഹൈൽ ആണ് ഖത്തർ പ്രതിനിധി സംഘത്തെ നയിച്ചത്. ജിസിസി റെയിൽവേ അതോറിറ്റിയെ സംബന്ധിച്ച ഏറ്റവും പുതിയ അപ്‌ഡേറ്റുകൾ, ജിസിസി റെയിൽവേ പദ്ധതിയുടെ പ്രവർത്തന പുരോഗതി, പദ്ധതി നടപ്പാക്കുന്നതിനും പ്രവർത്തിപ്പിക്കുന്നതിനുമുള്ള ഷെഡ്യൂൾ തീയതി എന്നിവ യോഗം ചർച്ച ചെയ്തു.

ഭൂഗതാഗത തന്ത്രം, സാർവത്രിക ഭൂഗതാഗതത്തിനുള്ള ജിസിസി യൂണിഫോം സംവിധാനം, സമുദ്രഗതാഗതം, തുറമുഖങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട മറ്റ് വിഷയങ്ങളുമായി ബന്ധപ്പെട്ട നിരവധി വിഷയങ്ങളും യോഗം ചർച്ച ചെയ്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button