CRIMEQatar

ഹമദ് എയർപോർട്ടിൽ നിരോധിത മരുന്നു വേട്ട, നാലായിരത്തിലധികം ഗുളികകൾ പിടിച്ചെടുത്തു

ഖത്തറിലേക്കെത്തിയ ഒരു യാത്രക്കാരനിൽ നിന്ന് നാലായിരത്തിലധികം നിരോധിത ഗുളികകൾ പിടിച്ചെടുത്തു. ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ കസ്റ്റംസ് ഉദ്യോഗസ്ഥരാണ് കള്ളക്കടത്ത് തടഞ്ഞത്.

മൊത്തം 4,284 മയക്കുമരുന്ന് ലിറിക്ക ഗുളികകൾ പിടിച്ചെടുത്തതായി ജനറൽ അതോറിറ്റി ഓഫ് കസ്റ്റംസ് സോഷ്യൽ മീഡിയയിൽ അറിയിച്ചു. യാത്രക്കാരന്റെ ബാഗ് പരിശോധിച്ചപ്പോഴാണ് കള്ളക്കടത്ത് സാധനങ്ങൾ കണ്ടെത്തിയത്.

ഒക്‌ടോബർ 16ന് ഇതേ വിമാനത്താവളത്തിൽ എത്തിയ യാത്രക്കാരന്റെ പെട്ടിക്കുള്ളിൽ നിന്ന് 2.7 കിലോഗ്രാം കഞ്ചാവ് കസ്റ്റംസ് അധികൃതർ പിടികൂടിയിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button