Qatar

ഖത്തറിൽ വിഷ്വൽ ടെലിഫോൺ ബാങ്കിംഗ് അവതരിപ്പിച്ച് കൊമേഴ്‌സ്യൽ ബാങ്ക്

ഖത്തറിൽ നൂതന ഡിജിറ്റൽ ബാങ്കിംഗിൽ മുൻനിരയിലുള്ള കൊമേഴ്‌സ്യൽ ബാങ്ക്, ഉപഭോക്താവിന്റെ ബാങ്കിംഗ് നടപടിക്രമങ്ങൾ ശക്തമാക്കുന്നതിനായി വിഷ്വൽ ടെലിഫോൺ ബാങ്കിംഗ് ആരംഭിച്ചു.

വിഷ്വൽ ടെലിഫോൺ ബാങ്കിംഗ് ഉപഭോക്താക്കളെ ഉപയോക്തൃ-സൗഹൃദ വിഷ്വൽ മെനുവിലൂടെ നാവിഗേറ്റ് ചെയ്യാനും, 44490000 എന്ന നമ്പറിൽ ബാങ്കുമായി ബന്ധപ്പെട്ട് അവരുടെ ബാങ്കിംഗ് ആവശ്യങ്ങൾ കണ്ടു നിറവേറ്റാനും സഹായിക്കുന്നു.

കൊമേഴ്‌സ്യൽ ബാങ്കിന്റെ ദൗത്യം എല്ലായ്‌പ്പോഴും ഖത്തറിലെ സാമ്പത്തിക വ്യവസായത്തെ മികച്ചതാക്കുകയും അതിനെ മുന്നോട്ട് നയിക്കുകയും ചെയ്യുന്നതാണ്. ഉപഭോക്താക്കളുടെ ഫീഡ്‌ബാക്ക് കണക്കിലെടുക്കുകയും അവരുടെ ബാങ്കിംഗ് അനുഭവത്തെ മാറ്റിമറിക്കുന്ന പരിഹാരങ്ങൾ അവതരിപ്പിക്കുകയും ചെയ്തതിന്റെ ഫലമാണ് പുതിയ വിഷ്വൽ ടെലിഫോൺ ബാങ്കിംഗ് സേവനം.

നൂതന ബാങ്കിംഗ് സേവനങ്ങളിലൂടെ ഉപഭോക്താക്കൾക്ക് മികച്ച അനുഭവം നൽകുന്നതിൽ ഞങ്ങൾ എപ്പോഴും പ്രതിജ്ഞാബദ്ധരാണെന്ന് ഇജിഎമ്മും ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറുമായ ലിയോണി ലെത്ത്ബ്രിഡ്ജ് പറഞ്ഞു.

എല്ലാം എളുപ്പത്തിൽ സാധ്യമാക്കുക എന്ന ദൗത്യത്തിന് അനുസൃതമായി, ഏറ്റവും നൂതനവും ഉപയോക്തൃ സൗഹൃദവുമായ ബാങ്കിംഗ് സേവനങ്ങൾ തുടർച്ചയായി കൊണ്ടുവരുന്നതാണ് കൊമേഴ്‌സ്യൽ ബാങ്കിന്റെ സമീപനം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button