CRIMEQatar

മാരക ലഹരിമരുന്നായ കൊക്കെയ്ൻ ഖത്തറിലേക്കു കടത്താനുള്ള ശ്രമം തടഞ്ഞു

ഖത്തറിലേക്ക് നിരോധിത വസ്തുക്കൾ കടത്താനുള്ള ശ്രമം ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ കസ്റ്റംസ് ഉദ്യോഗസ്ഥർ പരാജയപ്പെടുത്തി.

ഒരു യാത്രക്കാരനിൽ നിന്ന് 2.52 കിലോഗ്രാം കൊക്കെയ്ൻ പിടികൂടിയതായി ഖത്തർ കസ്റ്റംസ് സോഷ്യൽ മീഡിയയിൽ അറിയിച്ചു. യാത്രക്കാരുടെ ബാഗിന്റെ കവറിൽ നിന്നാണ് കള്ളക്കടത്ത് കണ്ടെത്തിയത്.

രാജ്യത്തേക്ക് അനധികൃത വസ്തുക്കൾ കൊണ്ടുവരുന്നതിനെതിരെ ജനറൽ കസ്റ്റംസ് അതോറിറ്റി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അത്യാധുനിക ഉപകരണങ്ങളും യാത്രക്കാരുടെ ശരീരഭാഷ വായിക്കാനും കള്ളക്കടത്തുകാർ പിന്തുടരുന്ന ഏറ്റവും പുതിയ രീതികളെക്കുറിച്ച് മനസിലാക്കാനും തുടർച്ചയായ പരിശീലനവും ഉൾപ്പെടെ എല്ലാ പിന്തുണാ മാർഗങ്ങളും അവർക്കു ലഭിക്കുന്നുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button