HealthQatar

എച്ച്എംസിക്ക് അടിയന്തിരമായി രക്തദാതാക്കളെ ആവശ്യമുണ്ട്

എച്ച്എംസിയുടെ ബ്ലഡ് ഡോണർ സെന്ററിന് എല്ലാ ആർഎച്ച് നെഗറ്റീവ് രക്തഗ്രൂപ്പുകളും അടിയന്തിരമായി ആവശ്യമുണ്ടെന്ന് രക്തദാതാക്കളോട് ഖത്തർ ബ്ലഡ് സർവീസ് അഭ്യർത്ഥിച്ചു.

“ഖത്തർ ബ്ലഡ് സർവീസസിന് ഇനിപ്പറയുന്ന RH (O-, A-, B-, AB-) നെഗറ്റീവ് രക്തഗ്രൂപ്പിൽ നിന്നുള്ള രക്തദാതാക്കളെ അടിയന്തിരമായി ആവശ്യമുണ്ട്.” ഹമദ് മെഡിക്കൽ കോർപ്പറേഷൻ ട്വീറ്റ് ചെയ്തു.

ഞായറാഴ്ച മുതൽ വ്യാഴം വരെ രാവിലെ 7 മുതൽ രാത്രി 9:30 വരെയും ശനിയാഴ്ച രാവിലെ 8 മുതൽ ഉച്ചയ്ക്ക് 2 വരെയും ബ്ലഡ് ഡോണർ സെന്റർ (ബൈത്ത് അൽ ദിയാഫ) സന്ദർശിച്ച് ആളുകൾക്ക് രക്തദാനം നൽകാം. വെള്ളിയാഴ്ചകളിൽ അവധിയായിരിക്കും.

സാറ്റലൈറ്റ് ബ്ലഡ് ഡോണർ സെന്ററിൽ (സർജിക്കൽ സ്പെഷ്യാലിറ്റി സെന്ററിന് എതിർവശത്ത്) ഞായറാഴ്ച മുതൽ വ്യാഴം വരെ രാവിലെ 7 മുതൽ രാത്രി 9.30 വരെയും ദാനം നടത്താം, വെള്ളി, ശനി ദിവസങ്ങളിൽ അത് അടച്ചിരിക്കും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button