HealthQatar

ഖത്തറിലേക്കു മടങ്ങിയെത്തുന്ന വാക്സിനേഷൻ പൂർത്തിയാക്കിയവർക്ക് ക്വാറൻറീൻ ഒഴിവാക്കാനുള്ള സർട്ടിഫിക്കറ്റ് നേടാം

വാക്സിനേഷൻ രണ്ടു ഡോസും പൂർത്തിയാക്കി ഖത്തറിലേക്കു മടങ്ങിയെത്തുന്നവർക്ക് ക്വാറന്റീനിൽ നിന്നും ഒഴിവാകൻ ആരോഗ്യ മന്ത്രാലയത്തിന്റെ വെബ്സൈറ്റിലെ മൈ ഹെൽത്ത് പേഷ്യന്റ് പോർട്ടലിൽ നിന്നും കൊവിഡ് 19 വാക്സിനേഷൻ സർട്ടിഫിക്കറ്റ് നേടേണ്ടതുണ്ട്‌.

ഖത്തറിൽ നിന്നും വാക്സിനേഷന്റെ രണ്ടാം ഡോസ് സ്വീകരിച്ചതിനു ശേഷം രാജ്യം വിട്ട് 14 ദിവസം മുതൽ ആറു മാസം വരെയുള്ള കാലയളവിൽ തിരിച്ചെത്തുന്നവർക്കാണ് ക്വാറൻറീൻ ഒഴിവാക്കപ്പെടുക. ഇതിനിടയിൽ ഏതെങ്കിലും കൊവിഡ് രോഗികളുമായി സമ്പർക്കം ഉണ്ടായിട്ടുണ്ടെങ്കിൽ നെഗറ്റീവ് പിസിആർ ടെസ്റ്റ് റിപ്പോർട്ടും ഹാജരാക്കണം.

കൊവിഡ് വാക്സിനേഷൻ സർട്ടിഫിക്കറ്റ് ഡൗൺലോഡ് ചെയ്യാനുള്ള നിർദ്ദേശങ്ങൾ:

– രണ്ടാമത്തെ ഡോസ് സ്വീകരിച്ച് ഏഴു ദിവസം കഴിഞ്ഞാൽ നിങ്ങൾക്ക് ആരോഗ്യമന്ത്രാലയത്തിന്റെ മൈ ഹെൽത്ത് പേഷ്യന്റ് പോർട്ടലിൽ നിന്നും സർട്ടിഫിക്കറ്റ് നേടാം.

– ഇതിനായി നാഷണൽ ഓതന്റിക്കേഷൻ സിസ്റ്റത്തിൽ (NAS) തവ്തീക് യൂസർനെയിമും (സാധാരണയായി ഖത്തർ ഐഡി) പാസ്വേഡും ഉപയോഗിച്ച് ലോഗിൻ ചെയ്യണം.

– ഖത്തർ ഐഡിയല്ല യൂസർനെയിമായി നൽകുന്നതെങ്കിൽ കൂടുതൽ വിവരങ്ങൾ നൽകേണ്ടി വരും.

– NAS അക്കൗണ്ട് ഇല്ലാത്തവർക്ക് ഈ ലിങ്ക് വഴി അതുണ്ടാക്കാം. https://www.nas.gov.qa/self-service/register/select-user-type?lang=en

– NAS അക്കൗണ്ട് വിവരങ്ങൾ മറന്നു പോയെങ്കിൽ ഈ ലിങ്ക് വഴി പാസ് വേഡ് റീസെറ്റ് ചെയ്യാം. https://www.nas.gov.qa/self-service/reset/personal?lang=en

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button