Health

ഖത്തറിലെ ഏഷ്യൻ പുരുഷ തൊഴിലാളികൾക്കിടയിലെ സ്ട്രോക്കിന് പുകവലി കാരണമാകുന്നു

ഖത്തറിൽ ജോലി ചെയ്യുന്ന ദക്ഷിണേഷ്യൻ പുരുഷ തൊഴിലാളികളുടെ ഇടയിൽ പുകവലി ഒരു പ്രധാന അപകട ഘടകമായി കണക്കാക്കപ്പെടുന്നു. പുകവലിക്കാത്തവരെ അപേക്ഷിച്ച് രണ്ട് വർഷം മുമ്പു തന്നെ ഇവരിൽ സ്‌ട്രോക്ക് സംഭവിക്കുന്നുണ്ടെന്ന് പഠനത്തിൽ കണ്ടെത്തി.

ഖത്തറിൽ ഇസ്കെമിക് സ്ട്രോക്ക് ബാധിച്ച 778 ദക്ഷിണേഷ്യൻ പുരുഷ തൊഴിലാളികളെ പഠനത്തിൽ വിശകലനം ചെയ്തു, അവരിൽ 41.3% പേർ നിലവിൽ പുകവലിക്കുന്നവരാണെന്ന് കണ്ടെത്തി.

ഖത്തറിലെ ദക്ഷിണേഷ്യൻ കുടിയേറ്റക്കാരായ യുവാക്കളുടെ പുകവലി സ്‌ട്രോക്ക് വരാൻ കാരണമായിട്ടുണ്ടോ എന്നറിയാൻ ഖത്തർ മെഡിക്കൽ ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇതു വ്യക്തമാക്കുന്നത്.

പഠനത്തിൽ പങ്കെടുത്തവരിൽ ഹൈപ്പർടെൻഷന്റെ വ്യാപനം 75.1% ആയിരുന്നു. അതിനു പുറമെ പ്രമേഹം 46.0%; ഹൈപ്പർ കൊളസ്‌ട്രോളീമിയ 40.0% എന്നിങ്ങനെയുമാണ്.

ഫഹ്മി യൂസഫ് ഖാൻ, ഹസൻ അൽ ഹായ്, മുസാബ് അലി, ഹസൻ അൽ ഹുസൈൻ, ഹസൻ ഒസ്മാൻ അബുസൈദ്, ഖാലിദ് ഷെരീഫ്, ഡിർക്ക് ഡെലൂ, ഗീ കെൻ ഡ്രോർ, പോൾ ലി, പങ്കജ് ശർമ എന്നിവർ ചേർന്നാണ് പഠനം നടത്തിയത്.

തൊഴിലാളികൾക്കിടയിൽ അവരുടെ ഭാഷകളിൽ പുകവലി വിരുദ്ധ കാമ്പെയ്‌നുകൾ നടത്തുന്നത് ഫലമുണ്ടാക്കുമെന്നും പഠനം നിർദ്ദേശിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button