QatarSports

ഖത്തർ ലോകകപ്പിനെത്തുന്ന ആരാധകരെ കാത്തിരിക്കുന്നത് നിരവധി വിനോദ പരിപാടികൾ

നവംബർ 20 മുതൽ ഡിസംബർ 18 വരെ നടക്കുന്ന ഫിഫ ലോകകപ്പിനെത്തുന്ന എല്ലാവർക്കുമായി ഖത്തർ നിരവധി സാംസ്കാരികവും വിനോദപരവുമായ വിപുലമായ പരിപാടികൾ ഒരുക്കുന്നു. മെഗാ ഇവന്റിനായി ഖത്തറിലെത്തുമ്പോൾ ലോകമെമ്പാടുമുള്ള ആരാധകർ അവിശ്വസനീയമായ അനുഭവങ്ങൾ പ്രതീക്ഷിക്കണമെന്ന് സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസി മാർക്കറ്റിംഗ്, കമ്മ്യൂണിക്കേഷൻസ് ആൻഡ് ഇവന്റ് എക്സ്പീരിയൻസ് ഡെപ്യൂട്ടി ഡയറക്ടർ ജനറൽ ഖാലിദ് അൽ മൗലവി പറഞ്ഞു.

100 ദിവസത്തെ കൗണ്ട്‌ഡൗൺ അടയാളപ്പെടുത്തിയ രാജ്യവ്യാപകമായി നടക്കുന്ന ഫെസ്റ്റിവലിൽ ടൂർണമെന്റിന്റെ ഭാഗമായി 90ലധികം പ്രത്യേക പരിപാടികൾ നടക്കും. മത്സരം കാണാനുള്ള പ്രധാന സ്ഥലങ്ങളിലെ പരിപാടികൾ, സംഗീതോത്സവങ്ങൾ, സാംസ്കാരിക പ്രദർശനങ്ങൾ, തെരുവ് പ്രകടനങ്ങൾ എന്നിവ ഉണ്ടായിരിക്കും. ഫിഫ വേൾഡ് കപ്പിൽ രാജ്യത്തിന്റെ പ്രധാന വിനോദസഞ്ചാരകേന്ദ്രമായി കോർണിഷ് മാറുമ്പോൾ ഷെറാട്ടൺ ഹോട്ടൽ മുതൽ ഇസ്ലാമിക് ആർട്ട് പാർക്ക് മ്യൂസിയം വരെ നീളുന്ന 6 കിലോമീറ്റർ റൂട്ടിൽ കാർണിവൽ അന്തരീക്ഷമായിരിക്കും.

റോവിംഗ് പ്രകടനങ്ങൾ, സാംസ്കാരിക പ്രവർത്തനങ്ങൾ, ഭക്ഷണ-പാനീയ സ്റ്റാളുകൾ, റീട്ടെയിൽ ഔട്ട്ലെറ്റുകൾ എന്നിവ ഇതിൽ പ്രദർശിപ്പിക്കും. തിരക്കേറിയ സമയങ്ങളിൽ 120,000ത്തിലധികം ആളുകൾക്ക് കോർണിഷ് സന്ദർശിക്കുമെന്നു പ്രതീക്ഷിക്കുന്നു. മത്സരങ്ങളിൽ പങ്കെടുക്കുന്ന ആരാധകർക്ക് എട്ട് സ്റ്റേഡിയങ്ങളുടെയും പരിസരത്ത് നിരവധി വിനോദ പരിപാടികൾ ആസ്വദിക്കാം.

ലാസ്റ്റ്-മൈൽ കൾച്ചറൽ ആക്ടിവേഷൻ 21 സ്ഥലങ്ങളിലായി 6,000ലധികം പ്രകടനങ്ങൾ അവതരിപ്പിക്കും. ദൃശ്യകലകൾ, കരകൗശല വസ്തുക്കൾ, ഫാഷൻ ആൻഡ് ഡിസൈൻ, പെർഫോമൻസ് ആർട്ട്, സംഗീതം, ചലച്ചിത്ര പ്രദർശനങ്ങൾ എന്നിവ പ്രത്യേക ഹൈലൈറ്റുകളിൽ ഉൾപ്പെടും.

സ്റ്റേഡിയങ്ങൾക്കു പുറമെ, അൽ ബിദ്ദ പാർക്കിൽ നടക്കുന്ന ഫിഫ ഫാൻ ഫെസ്റ്റിവലിലേക്ക് ഫുട്ബോൾ ആരാധകർ ഒഴുകിയെത്തും, ഇത് എല്ലാ മത്സരങ്ങളും തത്സമയം കാണിക്കുകയും സ്റ്റേജ് പ്രകടനങ്ങൾ, ഭക്ഷണ-പാനീയ ഔട്ട്ലെറ്റുകൾ, സാംസ്കാരിക പ്രവർത്തനങ്ങൾ, സ്പോൺസർ ആക്ടിവേഷൻ എന്നിവ പ്രദർശിപ്പിക്കുകയും ചെയ്യും. ഫിഫ ഫാൻ ഫെസ്റ്റിവൽ നവംബർ 20 ന് ആരംഭിക്കും, 40,000 സന്ദർശകരെ വരെ വഹിക്കാനുള്ള ശേഷിയുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button