HealthQatar

അസുഖങ്ങൾ വന്നാൽ ഖത്തറിലുള്ളവർ ചെയ്യേണ്ടതെന്തെന്നു നിർദ്ദേശിച്ച് ഹുക്കൂമി

ഖത്തറിൽ കൊവിഡ് വ്യാപനത്തിന്റെ തോത് കുറഞ്ഞിട്ടുണ്ടെങ്കിലും ഗുരുതരമായ രോഗാവസ്ഥ തോന്നുകയാണെങ്കിൽ മാത്രമേ ആശുപത്രികൾ സന്ദർശിക്കാവൂ എന്ന പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ നിർദ്ദേശം ഓർമിപ്പിച്ച് ഹുകൂമി. ചെറിയ അസുഖങ്ങൾക്ക് ആശുപത്രി സന്ദർശിക്കുന്നത് ഒഴിവാക്കുകയാണ് ഉചിതമെന്നാണ് നിർദ്ദേശം.

ആശുപത്രി സന്ദർശിക്കുന്നതിനു മുൻപ് ആളുകൾ ഹമദ് മെഡിക്കൽ കോർപറേഷന്റെ ഹെൽപ് ലൈൻ നമ്പറായ 16000ത്തിൽ വിളിച്ച് രോഗവിവരങ്ങൾ അറിയിക്കണം. രോഗനിർണയം നടത്തുന്നതിനാവശ്യമായതും മറ്റു നിർദ്ദേശങ്ങളും ഇവിടെ നിന്നും ലഭിക്കുമെന്നും അതിനനുസരിച്ച് മറ്റു കാര്യങ്ങൾ ചെയ്യാമെന്നും ഹുകൂമി ട്വിറ്ററിൽ ഓർമപ്പെടുത്തി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button