QatarUpdates

ഏഴു സ്റ്റേഷനുകളിലെ പ്രവർത്തിസമയം നീട്ടി ഫഹെസ്

ഖത്തറിലെ ഏഴ് സ്റ്റേഷനുകളിൽ പ്രവൃത്തി സമയം നീട്ടാൻ ആഭ്യന്തര മന്ത്രാലയത്തിന്റെ ട്രാഫിക് വകുപ്പുമായി ഏകോപിപ്പിച്ച് പ്രവർത്തിക്കുന്ന ഫഹെസ് തീരുമാനിച്ചു.

ഒക്ടോബർ 1 മുതൽ വാരാന്ത്യങ്ങൾ ഒഴികെ എല്ലാ ദിവസവും രാവിലെ 6 മുതൽ വൈകുന്നേരം 6 വരെ ഏഴ് ഫഹെസ് സ്റ്റേഷനുകൾ പ്രവർത്തിക്കും. (എല്ലാ ഫഹെസ് സ്റ്റേഷനുകളും വെള്ളി, ശനി ദിവസങ്ങളിൽ അവധിയായിരിക്കും) വോകോഡ് സോഷ്യൽ മീഡിയ അക്കൗണ്ടിൽ ട്വീറ്റ് ചെയ്തു.

മസ്രൂവ, വുകെയർ, മെസാമീർ, ഷഹാനിയ, വാദി അൽ ബനത്ത്, അൽ എഗ്ദ, വക്ര എന്നിവയാണ് കൂടുതൽ മണിക്കൂർ തുറന്നിരിക്കുന്ന സ്റ്റേഷനുകൾ. സ്റ്റേഷനുകൾ അടയ്‌ക്കുന്ന സമയത്തിന് 15 മിനിറ്റ് മുമ്പ് പ്രവേശന കവാടങ്ങൾ അടച്ചിടുമെന്നും വോകോഡ് വ്യക്തമാക്കി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button