InternationalQatar

ഖത്തറിലേക്കു സന്ദർശകർ ഒഴുകുന്നു, 2022 ആദ്യപാദത്തിൽ ഏഴിരട്ടി വർദ്ധനവ്

മുൻ മാസങ്ങളെ അപേക്ഷിച്ച് 2022ന്റെ ആദ്യ പാദത്തിൽ ഖത്തറിന്റെ വിനോദസഞ്ചാര മേഖല സന്ദർശകരുടെ എണ്ണത്തിൽ ഏഴ് മടങ്ങ് വർദ്ധനവിന് സാക്ഷ്യം വഹിച്ചു. ഈ വർഷത്തിന്റെ രണ്ടാം പകുതിയിൽ ഇതു കൂടുതൽ ശക്തമാകും എന്നു പ്രതീക്ഷിക്കുന്നതായി ഒരു മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു.

”വർഷത്തിന്റെ ആദ്യ പാദത്തിൽ, സന്ദർശകരുടെ എണ്ണത്തിൽ ഏഴ് മടങ്ങ് വർദ്ധനവിന് ഞങ്ങൾ സാക്ഷ്യം വഹിച്ചു, അതിലും ശക്തമായ രണ്ടാം പകുതി ഞങ്ങൾ പ്രതീക്ഷിക്കുന്നു. നിലവിൽ ഖത്തറിന് 95ലധികം രാജ്യങ്ങളിലേക്ക് വിസ രഹിത പ്രവേശനമുണ്ടെന്നും 96 മണിക്കൂർ സൗജന്യ ട്രാൻസിറ്റ് വിസ വീണ്ടും സജീവമാക്കുകയാണ്.” ഖത്തർ ടൂറിസം ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ ബെർത്തോൾഡ് ട്രെൻകെൽ പറഞ്ഞു.

“ഇതെല്ലാം ഉൾക്കൊള്ളാൻ, വർഷാവസാനത്തോടെ മാത്രം 50 ഹോട്ടലുകൾ തുറക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു.” സന്ദർശകരെ ആകർഷിക്കുന്ന പുതിയതായി തുറന്ന പ്ലേസ് വെൻഡോം പോലുള്ള നിരവധി പുതിയ ആകർഷണങ്ങളുമുണ്ടെന്ന് ട്രെങ്കൽ കൂട്ടിച്ചേർത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button