IndiaInternationalQatar

ഗൾഫിലേക്കുള്ള വിമാനസർവീസുകൾ പുനരാരംഭിക്കുന്നതടക്കമുള്ള വിഷയങ്ങളിൽ അംബാസിഡർമാരുമായി ഇന്ത്യൻ വിദേശകാര്യമന്ത്രി ചർച്ച നടത്തി

മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി കുവൈറ്റിലെത്തിയ കേന്ദ്ര വിദേശകാര്യ മന്ത്രി എസ്. ജയ്‍ശങ്കര്‍ യുഎഇ, ഒമാന്‍, കുവൈത്ത്, ബഹ്റൈന്‍, സൗദി അറേബ്യ, ഇറാന്‍, ഖത്തര്‍, എന്നീ ഗള്‍ഫ് രാജ്യങ്ങളിലെ ഇന്ത്യന്‍ അംബാസഡര്‍മാരുമായി കൂടിക്കാഴ്‍ച നടത്തി.

വിമാന സര്‍വീസുകള്‍ വേഗത്തില്‍ പുനഃരാരംഭിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുക ഇന്ത്യക്കാരുടെ ക്ഷേമം ഉറപ്പുവരുത്തുക, കൊവിഡ് കാരണം പല സ്ഥലങ്ങളിലായി കുടുങ്ങികിടക്കുന്നവര്‍ക്ക് ആവശ്യമായ സഹായങ്ങള്‍ എത്തിക്കുക, ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് മടങ്ങിയ ഇന്ത്യക്കാരുടെ തിരിച്ചുവരവിനുള്ള പ്രവർത്തനങ്ങൾ, യാത്രാ തടസം നീക്കുക എന്നിവയെ കുറിച്ചാണു പ്രധാനമായും ചര്‍ച്ചകള്‍ നടന്നത്.

ഇതു കൂടാതെ വ്യാപാര സംബന്ധമായ പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിച്ച് ഇന്ത്യയുടെ സാമ്പത്തിക രംഗത്തെ തിരിച്ചു വരവിനു സഹായിക്കുന്ന കാര്യങ്ങളെക്കുറിച്ചും യോഗം ചർച്ച ചെയ്തു. ഇതിനുള്ള സഹകരണം എംബസി, അംബാസിഡർമാർ എന്നിവരിൽ നിന്നും പ്രതീക്ഷിക്കുന്നതായി മന്ത്രി പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button