InternationalQatarSports

ഖത്തർ ഒരുങ്ങിക്കഴിഞ്ഞു, ലോകകപ്പ് തയ്യാറെടുപ്പുകളെ പ്രശംസിച്ച് ഫിഫ പ്രസിഡന്റ്

കഴിഞ്ഞ ദിവസം ഉദ്ഘാടനം നടന്ന ലോകകപ്പ് വേദിയായ അഹമ്മദ് ബിൻ അലി സ്റ്റേഡിയത്തെയും 2022ലെ ലോകകപ്പിനുള്ള ഖത്തറിന്റെ തയ്യാറെടുപ്പുകളെയും ഫിഫ പ്രസിഡന്റ് ഗിയാനി ഇൻഫാന്റിനോ പ്രശംസിച്ചു.

സ്റ്റേഡിയം അത്ഭുതകരമായ വേദിയാണെന്നാണ് ഇൻഫാന്റിനോ ചടങ്ങിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞത്. പിച്ചിന് വളരെ അടുത്തായി ഇരിപ്പിടങ്ങളുള്ള മൈതാനം മികച്ച അന്തരീക്ഷം നൽകുമെന്ന് അദ്ദേഹം വ്യക്തമാക്കി. ലോകകപ്പിനുള്ള മികച്ച വേദികളിൽ ഒന്നായി സ്റ്റേഡിയം മാറുമെന്നു തനിക്ക് വിശ്വാസമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ലോകകപ്പിന് രാജ്യം നന്നായി തയ്യാറായിട്ടുണ്ടെന്ന് എടുത്തു പറഞ്ഞ അദ്ദേഹം സ്റ്റേഡിയം പൂർത്തിയാക്കിയ ഖത്തറിനെ അഭിനന്ദിച്ചു. ടൂർണമെന്റിന്റെ ഏറ്റവും മികച്ച പതിപ്പിന് ആതിഥേയത്വം വഹിക്കാൻ ഖത്തർ തയ്യാറെടുത്തുവെന്നും അദ്ദേഹം വ്യക്തമാക്കി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button