Qatar

ഖത്തറിലെ മത്സ്യബന്ധന തുറമുഖങ്ങളുടെ ഏറ്റവും വലിയ വിപുലീകരണ പദ്ധതി പൂർത്തിയാകുന്നു

ഖത്തറിലെ മത്സ്യബന്ധന തുറമുഖങ്ങളുടെ ഏറ്റവും വലിയ വിപുലീകരണ പദ്ധതി പൂർത്തിയാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ വളരെ വേഗത്തിൽ മുന്നോട്ടു പോകുന്നുണ്ടെന്ന് ഫിഷ് അഫയേഴ്സ് വകുപ്പ് പ്രതിനിധീകരിക്കുന്ന മുനിസിപ്പാലിറ്റി ആൻഡ് പരിസ്ഥിതി മന്ത്രാലയം അറിയിച്ചു.

അൽ വക്ര, അൽ ഖോർ, അൽ റുവൈസ്, അൽ തഖിറ ജെട്ടി എന്നിവിടങ്ങളിലെ മത്സ്യബന്ധന തുറമുഖങ്ങളുടെ വികസനമുൾപ്പെടെയുള്ള പദ്ധതി ഉടൻ പൂർത്തിയാകുമെന്ന് പ്രതീക്ഷിക്കുന്നതായി എംഎംഇയിലെ ഫിഷ് വെൽത്ത് വകുപ്പ് ഡയറക്ടർ അബ്ദുൽ അസീസ് മുഹമ്മദ് അൽ ദേഹൈമി പ്രസ്താവനയിൽ പറഞ്ഞു.

ബോട്ടുകൾക്കും കപ്പലുകൾക്കുമുള്ള മറൈൻ ബെർത്തിന്റെ പ്രവർത്തനവും അനുബന്ധ സേവനങ്ങളും മൂന്ന് മാസത്തിനുള്ളിൽ ആരംഭിക്കുമെന്ന് അദ്ദേഹം പറഞ്ഞു. മത്സ്യബന്ധന കപ്പലുകളുടെയും ബോട്ടുകളുടെയും ഉൽപാദനക്ഷമത മെച്ചപ്പെടുത്താനും മത്സ്യത്തിന്റെ ഗുണനിലവാരം നിലനിർത്താനും ഈ പദ്ധതി സഹായിക്കും.

പദ്ധതിയുടെ പ്രവർത്തനങ്ങൾ വലിയ പുരോഗതി കൈവരിച്ചതായി അദ്ദേഹം കൂട്ടിച്ചേർത്തു. അൽ ഖോർ, അൽ വക്ര തുറമുഖങ്ങളുടെയും അൽ തഖിറ ജെട്ടിയുടെയും വികസനം 100 ശതമാനം പൂർത്തിയായപ്പോൾ റുവൈസ് തുറമുഖത്തിന്റെ പണി 95 ശതമാനം പൂർത്തിയായെന്ന് അദ്ദേഹം പറഞ്ഞു..

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button