Qatar

മൂന്നാമതു ലോക്കൽ ഡേറ്റ്സ് എക്സിബിഷനിൽ വലിയ വിൽപ്പന

ഖത്തറിൽ വെച്ചു നടക്കുന്ന ലോക്കൽ ഡേറ്റ്സ് എക്സിബിഷനിൽ ഇതു വരെ 39 ടൺ ഈന്തപ്പഴം വിറ്റുപോയി. ധാരാളം സന്ദർശകരെ ആകർഷിക്കുന്ന ഡേറ്റ്സ് എക്സിബിഷനു വലിയ സ്വീകാര്യതയാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്.

“ഇതുവരെ, അൻപതു ടൺ ഈന്തപ്പഴം എക്സിബിഷനിൽ എത്തിയപ്പോൾ വ്യാഴാഴ്ച വരെ വരെ മുപ്പതു ടൺ പ്രാദേശിക ഈന്തപ്പഴങ്ങൾ വിറ്റു.” മുനിസിപ്പാലിറ്റി, പരിസ്ഥിതി മന്ത്രാലയം ട്വീറ്റ് ചെയ്തു. 5,836 കിലോഗ്രാം ഈന്തപ്പഴം ഞായറാഴ്ച ഒരു ദിവസം പ്രദർശനത്തിൽ വിറ്റു പോയതായും മന്ത്രാലയം അറിയിച്ചു.

മുനിസിപ്പാലിറ്റിയും പരിസ്ഥിതി മന്ത്രാലയവും കാർഷിക കാര്യ വകുപ്പും സൂഖ് വാഖിഫും പ്രതിനിധീകരിച്ച് സംഘടിപ്പിക്കുന്ന പത്ത് ദിവസത്തെ പ്രദർശനം ഇന്നവസാനിക്കും.

55 പ്രാദേശിക ഫാമുകളുടെയും ദേശീയ കമ്പനികളുടെയും പങ്കാളിത്തത്തോടെ നടക്കുന്ന പ്രദർശനത്തിൽ വിവിധ തരം ലോക്കൽ ഡേറ്റ്സ് ഒരു കിലോയ്ക്ക് QR8 മുതൽ എന്ന രീതിയിൽ ആകർഷകമായ വിലയിൽ ഇവിടെ ലഭ്യമാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button