Qatar

അൽ ഖോർ പാർക്കിൽ സന്ദർശകരേറുന്നു, പുതിയ പദ്ധതികളുമായി അധികൃതർ

ഖത്തർ സുഖകരമായ കാലാവസ്ഥയിലേക്കു മാറിത്തുടങ്ങുന്നതിന്റെ ഭാഗമായി അൽ ഖോർ ഫാമിലി പാർക്കിൽ സന്ദർശകരുടെ എണ്ണം വർദ്ധിക്കുന്നു. സന്ദർശകർക്ക് ഓൺലൈനിൽ പ്രവേശന ടിക്കറ്റുകൾ വാങ്ങാൻ കഴിയുന്ന ഒരു മൊബൈൽ ആപ്പ് ഉടൻ പുറത്തിറക്കുമെന്ന് പാർക്ക് അധികൃതർ  പ്രഖ്യാപിച്ചു.

പാർക്കിന്റെ പ്രധാന കവാടങ്ങളിലെ സുരക്ഷാ ഉദ്യോഗസ്ഥർക്ക് ഉപകരണങ്ങൾ വിതരണം ചെയ്തിട്ടുണ്ടെന്നും ആപ്ലിക്കേഷൻ ഒരാഴ്ചയ്ക്കുള്ളിൽ പ്രവർത്തനം ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ഖത്തർ ടിവി പ്രോഗ്രാമിൽ സംസാരിക്കവെ അൽ ഖോർ പാർക്കിന്റെ ജനറൽ സൂപ്പർവൈസർ മുഹമ്മദ് മുജീബ് അൽ ഖയാരിൻ പറഞ്ഞു.

”പാർക്കിന്റെ ടിക്കറ്റ് കൗണ്ടറിൽ സന്ദർശകരുടെ തിരക്കു കുറക്കാൻ പ്രവേശന ടിക്കറ്റ് അൽ മീറ ശാഖകളിലും ലഭ്യമാക്കിയിട്ടുണ്ട്. മുതിർന്നവർക്ക് 15 റിയാലും 10 വയസ്സ് വരെയുള്ള കുട്ടികൾക്ക് 10 ഖത്തർ റിയാലുമാണ് ടിക്കറ്റ് നിരക്ക്. രാവിലെ 8 മുതൽ രാത്രി 10 വരെ പാർക്കിൽ സന്ദർശകർക്കു പ്രവേശിക്കാം. ചൊവ്വാഴ്ച സ്ത്രീകൾക്കും കുട്ടികൾക്കുമായി സമർപ്പിച്ചിരിക്കുന്നു.” അൽ ഖയാരിൻ പറഞ്ഞു.

അൽ ഖോർ ഫാമിലി പാർക്കിനടുത്ത് ഒരു മിനി മൃഗശാലയും പ്രവർത്തിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. 240,000 ചതുരശ്ര മീറ്റർ വിസ്തൃതിയിൽ സ്ഥിതി ചെയ്യുന്ന അൽ ഖോർ പാർക്ക് പരിസ്ഥിതിയും വിനോദവും എന്ന രണ്ട് ഭാഗങ്ങൾ ഉൾക്കൊള്ളുന്നതാണെന്ന് അൽ ഖയാരിൻ പറഞ്ഞു. പാർക്കിന്റെ പരിസ്ഥിതി വിഭാഗം സമീപകാലത്ത് വന്യമൃഗങ്ങളുടെ വ്യാപനത്തിന് സാക്ഷ്യം വഹിച്ചു.

11,500 ചതുരശ്ര മീറ്റർ വിസ്തൃതിയിൽ പക്ഷികളുടെ കൂടുകളും 40 മീറ്റർ ഉയരവുമുള്ള ഫ്ലമിംഗോ, ഗോസ്, താറാവ് തുടങ്ങിയ ജലപക്ഷികളെ പാർപ്പിക്കുന്ന നിരവധി യൂണിറ്റുകൾ ഈ വിഭാഗത്തിലുണ്ട്. സന്ദർശകരെ മൃഗങ്ങളോടും പക്ഷികളോടും അടുത്തിടപഴകാൻ അനുവദിക്കുന്ന പദ്ധതിയെക്കുറിച്ചുള്ള ചോദ്യത്തിന്, ജിറാഫുകൾക്കും മറ്റ് മൃഗങ്ങൾക്കും ഭക്ഷണം നൽകുന്നതിന് സന്ദർശകരെ അനുവദിക്കുന്ന ഒരു പരിപാടി ഉടൻ ആരംഭിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

പാർക്കിലെ സന്ദർശകരിൽ നിന്നുള്ള ലംഘനങ്ങളെക്കുറിച്ച് സംസാരിച്ച അൽ അൽ ഖയാരിൻ, വീടുകളിൽ നിന്ന് ഭക്ഷണം കൊണ്ടുവരുന്നതും അതു മൃഗങ്ങൾക്ക് നൽകുന്നതും അവയുടെ ആരോഗ്യത്തെ ബാധിക്കുമെന്ന് പറഞ്ഞു. പാർക്കിലെ മരങ്ങൾക്കും ചെടികൾക്കും കേടുപാടുകൾ വരുത്തുന്നത് ഒഴിവാക്കണമെന്നും അദ്ദേഹം സന്ദർശകരോട് അഭ്യർത്ഥിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button