KeralaQatar

ഖത്തറിൽ അർബുദബാധിതനായി ചികിത്സയിലിരുന്ന മലയാളി അന്തരിച്ചു

തൊഴിയൂര്‍ സ്വദേശി ഖത്തറില്‍ അർബുദം ബാധിച്ച് മരിച്ചു. തൃശൂര്‍ ജില്ലയിൽ തൊഴിയൂര്‍ മാളിയേക്കല്‍പ്പടിക്ക് സമീപം പരേതനായ തിയ്യത്തയില്‍ അബൂബക്കര്‍ മകന്‍ അഷറഫ് ചള്ളയില്‍ ആണ് മരിച്ചത്. രണ്ട് മാസത്തോളമായി ചികില്‍സയിലായിരുന്നു.

ഖത്തറിലെ ഫാമിലി ഫുഡ് സെന്റര്‍ ജീവനക്കാരനായിരുന്നു ഇദ്ദേഹം. ജുമൈല ഭാര്യയും ഫാത്തിമ സഫ, മുഹമ്മദ് ഫായിസ് എന്നിവര്‍ മക്കളും ഷമീര്‍, മുസ്തഫ, പരേതനായ ഖമറുദ്ധീന്‍ എന്നിവര്‍ സഹോദരങ്ങളുമാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button