KeralaQatar

മലയാളി യുവാവ് ഖത്തറില്‍ നിര്യാതനായി

മലയാളി യുവാവ് ഖത്തറില്‍ നിര്യാതനായി. എറണാകുളം ആലുവ സ്വദേശി പുത്തന്‍പുരയില്‍ ഹനീഫ ശിഹാബുദ്ധീന്‍ ആണ് അന്തരിച്ചത്. പുത്തന്‍ പുരയില്‍ ഹനീഫയുടേയും ഐഷ ബീവിയുടേയും മകനാണ് ഇദ്ദേഹത്തിന് 46 വയസായിരുന്നു.

ഹൃദയാഘാതത്തെ തുടർന്ന് മൂന്നു ദിവസമായി ചികിത്സയിലായിരുന്നു. ഫാത്തിമയാണ് ഭാര്യയും അമാന്‍ അഫ്ലഹ് (14) മെഹ്ദി അമീന്‍ (11) ഈസ ഹംദാന്‍ (8)  എന്നിവര്‍ മക്കളുമാണ്.

സെന്റര്‍ ഫോര്‍ ഇന്ത്യന്‍ കമ്മ്യൂണിറ്റിയുടെ പ്രവര്‍ത്തകനായിരുന്ന അദ്ദേഹം ന്യൂ റയ്യാന്‍ യൂണിറ്റ് ട്രഷററും, കേന്ദ്ര ജനസേവന വകുപ്പ് എക്‌സിക്യൂട്ടീവ് മെമ്പറും കനിവ് സെക്രട്ടറിയുമായിരുന്നു. മയ്യത്ത് നടപടിക്രമങ്ങൾക്ക് ശേഷം നാട്ടിലേക്ക് കൊണ്ടുപോകും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button