HealthQatar

എച്ച്എംസിയിലെ രോഗികൾക്കു സഹായവുമായി ഖത്തർ റെഡ് ക്രസന്റ് സൊസൈറ്റി

ദുരിതബാധിതരായ രോഗികൾക്ക് പിന്തുണ നൽകാൻ ഖത്തർ റെഡ് ക്രസന്റ് സൊസൈറ്റി (ക്യുആർസിഎസ്) ഇന്നലെ ഹമദ് മെഡിക്കൽ കോർപ്പറേഷന് (എച്ച്എംസി) സംഭാവന നൽകി. വീൽചെയറുകൾ, കിടക്കകൾ, മെഡിക്കൽ ഉപകരണങ്ങൾ എന്നിവയായിരുന്നു സംഭാവന.

“ക്യുആർ‌സി‌എസിന്റെ നിരന്തരമായ സഹകരണത്തിന് ഡയറക്ടർ ബോർഡ്, സെക്രട്ടറി ജനറൽ, സി‌ഇ‌ഒ, ഉദ്യോഗസ്ഥർ എന്നിവരോട് എച്ച്എം‌സി സോഷ്യൽ സർവീസ് ഡിപ്പാർട്ട്‌മെന്റിൽ ഞങ്ങൾ നന്ദി പറയുന്നു. വ്യക്തിപരമായും കൂട്ടായും രോഗികളെ സഹായിക്കുന്നതിൽ അവർ നിരവധി ശ്രമങ്ങൾ നടത്തുന്നു.” എച്ച്എംസി സോഷ്യൽ സർവീസ് ഡിപാർട്മെന്റ് എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ. സോദ് സൈദാൻ അൽ ഹമദ് പറഞ്ഞു.

ക്യുആർ‌സി‌എസ് എച്ച്‌എം‌സിയുമായി ചേർന്നു പ്രവർത്തിക്കുന്നത് ഇതാദ്യമോ അവസാനമോ അല്ലെന്ന് അവർ പറഞ്ഞു. ഭാവിയിൽ കൂടുതൽ സ്ഥാപനങ്ങളെ ഉൾപ്പെടുത്തി പരസ്പര സഹകരണം വിപുലീകരിക്കാനുള്ള പദ്ധതികളോടെ ഇത്തരം സംഭാവനകൾ ഖത്തറിലെ പൗരന്മാർക്കും താമസക്കാർക്കും തുടർന്നും നൽകുമെന്ന് അവർ വാഗ്ദാനം ചെയ്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button