HealthQatar

മെസെയ്ദ് ഹോസ്പിറ്റലിലെ അവസാന കൊവിഡ് രോഗിയേയും ഡിസ്ചാർജ് ചെയ്തു, സാധാരണ സേവനങ്ങൾ പുനരാരംഭിച്ചു

ഖത്തറിൽ കൊവിഡ് വൈറസിന്റെ രണ്ടാം തരംഗത്തിലുടനീളം ധാരാളം രോഗികൾക്ക് വൈദ്യസഹായം നൽകിയതിനു ശേഷം, മെസെയ്ദ് ഹോസ്പിറ്റൽ അവസാന കൊവിഡ് രോഗിയേയും ഡിസ്ചാർജ് ചെയ്ത് സാധാരണ ഔട്ട്‌പേഷ്യന്റ് സേവനങ്ങൾ പുനരാരംഭിച്ചു.

പകർച്ചവ്യാധി ആരംഭിച്ചതുമുതൽ കോവിഡ് രോഗികളെ പരിചരിക്കുന്നതിനായി നീക്കിവച്ചിരിക്കുന്ന ഏഴ് ഹമദ് മെഡിക്കൽ കോർപ്പറേഷൻ സൗകര്യങ്ങളിൽ ഒന്നായിരുന്നു മെസെയ്ദ് ഹോസ്പിറ്റൽ. കഴിഞ്ഞ ആറ് ആഴ്ചയ്ക്കുള്ളിൽ, ഇതിലെ നാല് സെന്ററുകൾ – സർജിക്കൽ സ്പെഷ്യാലിറ്റി സെന്റർ, റാസ് ലഫാൻ ഹോസ്പിറ്റൽ, അൽ വക്ര ഹോസ്പിറ്റൽ, ഹസം മെബൈറീക്ക് ജനറൽ ഹോസ്പിറ്റൽ – എന്നിവയെല്ലാം സാധാരണ സേവനങ്ങൾ പുനരാരംഭിച്ചു.

കഴിഞ്ഞ കുറച്ച് മാസങ്ങളായി കൊവിഡ് കേസുകളുടെ എണ്ണം ക്രമാതീതമായി കുറഞ്ഞുവരുന്ന സാഹചര്യത്തിൽ, വൈറസിന്റെ ഫലമായി ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്നവർ ഇപ്പോൾ വളരെ കുറവാണെന്നതു കൊണ്ടാണ് ആശുപത്രി സാധാരണ പ്രവർത്തനങ്ങൾ പുനരാരംഭിക്കുന്നത്.

കോവിഡ് രോഗികൾക്ക് ഉയർന്ന നിലവാരമുള്ള പരിചരണം എത്തിക്കുകയെന്ന ലക്ഷ്യത്തിനായി ഡോക്ടർമാർ, നഴ്സുമാർ, ഫാർമസിസ്റ്റുകൾ, എഞ്ചിനീയർമാർ, ഹോസ്പിറ്റാലിറ്റി, അഡ്മിനിസ്ട്രേഷൻ സ്റ്റാഫ് എന്നിവരുൾപ്പെടെ 900ഓളം ആരോഗ്യ സംരക്ഷണ ഉദ്യോഗസ്ഥർ ഇവിടെ ഒരുമിച്ച് പ്രവർത്തിച്ചിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button