Qatar

തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്ന 12 ഓഫീസുകൾ മന്ത്രാലയം അടച്ചു പൂട്ടി

നിയമവ്യവസ്ഥകൾ ലംഘിച്ചതിന് 12 ലേബർ റിക്രൂട്ട്‌മെന്റ് ഓഫീസുകളുടെ ലൈസൻസുകൾ പിൻവലിക്കുകയും അവ അടച്ചു പൂട്ടുകയും ചെയ്യുന്നതായി തൊഴിൽ മന്ത്രാലയം അറിയിച്ചു.

ഗാർഹിക തൊഴിലാളികളുടെയും തൊഴിലുടമകളുടെയും അവകാശങ്ങൾ സംരക്ഷിക്കുന്നതിനായി പുറപ്പെടുവിച്ചിരിക്കുന്ന നിയമം ഈ ഓഫീസുകൾ പിന്തുടരുന്നുണ്ടെന്നു നിരീക്ഷിക്കുന്നതിനും തീരുമാനങ്ങൾ നടപ്പാക്കുന്നത് ഉറപ്പാക്കുന്നതിനുമുള്ള മന്ത്രാലയത്തിന്റെ ശ്രമങ്ങളുടെ ഭാഗമായാണിത്.

ഗാർഹിക തൊഴിലാളികളുടെ ഗ്യാരന്റി നീട്ടാനുള്ള തീരുമാനം നടപ്പാക്കുന്നതിനോ വീട്ടുജോലിക്കാരുടെ റിക്രൂട്ട്‌മെന്റിന് പരമാവധി തുക നിശ്ചയിക്കുന്നതിനോ ഗാർഹിക തൊഴിലാളികളുടെ റിക്രൂട്ട്‌മെന്റ് ഓഫീസുകളിൽ എന്തെങ്കിലും ദുരുപയോഗങ്ങളോ ലംഘനങ്ങളോ നടന്നെങ്കിൽ ഹോട്ട്‌ലൈൻ മുഖേന റിപ്പോർട്ട് ചെയ്യണമെന്ന് മന്ത്രാലയം എല്ലാ പൗരന്മാരോടും താമസക്കാരോടും അഭ്യർത്ഥിച്ചു.

40288101 എന്ന നമ്പറിലോ അല്ലെങ്കിൽ [email protected] എന്ന ഇ-മെയിൽ വിലാസത്തിലോ നിയമലംഘനം റിപ്പോർട്ടു ചെയ്യാം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button