EducationQatar

സ്കൂളുകളിൽ പാഠ്യേതര പ്രവർത്തനങ്ങൾ പുനരാരംഭിച്ചുവെന്ന് വിദ്യാഭ്യാസ മന്ത്രാലയം

2021/2022 അധ്യയന വർഷത്തിൽ വിവിധ വിദ്യാഭ്യാസ ഘട്ടങ്ങളിലായുള്ള സ്കൂൾ യാത്രകൾ ഉൾപ്പെടെയുള്ള പാഠ്യേതര സ്കൂൾ പ്രവർത്തനങ്ങൾ പുനരാരംഭിക്കുന്നതായി വിദ്യാഭ്യാസ ഉന്നത വിദ്യാഭ്യാസ മന്ത്രാലയം പ്രഖ്യാപിച്ചു.

വിദ്യാർത്ഥികളെ പഠിപ്പിക്കുന്നതിലും അവരുടെ കഴിവുകൾ വികസിപ്പിക്കുന്നതിലും അവരുടെ വ്യത്യസ്ത കഴിവുകൾ കണ്ടെത്തുന്നതിലും അവരുടെ വ്യക്തിത്വവും ഭാവി ജീവിതവും രൂപപ്പെടുത്തുന്നതിലും ഇത്തരം പ്രവർത്തനങ്ങൾ പ്രധാന പങ്കുവഹിക്കുന്നുണ്ടെന്ന് പരിപാടികൾ ആന്റ് ആക്ടിവിറ്റീസ് വിഭാഗം മേധാവി ഫാത്തിമ യൂസഫ് അൽ ഉബൈദ്ലി പറഞ്ഞു.

സ്കൂളുകളിൽ 100 ​​ശതമാനം അധ്യയനം പുനരാരംഭിക്കുന്നത് കണക്കിലെടുത്തും വിദ്യാർത്ഥികളുടെ സുരക്ഷയ്ക്കായി പ്രതിരോധ നടപടികൾ പാലിച്ചും 2021/2022 സ്കൂൾ വർഷത്തേക്കുള്ള യാത്രകൾ, വിവിധ പ്രവർത്തനങ്ങൾ, സ്കൂളുകളിൽ ബോധവൽക്കരണ മീറ്റിംഗുകൾ എന്നിവ പുനരാരംഭിച്ച് സ്കൂൾ പ്രവർത്തനങ്ങൾ സജീവമാക്കിയിട്ടുണ്ടെന്നും അവർ കൂട്ടിച്ചേത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button