Qatar

ഉപഭോക്താക്കൾക്കു സംരക്ഷണ നിയമങ്ങളുടെ 163 ലംഘനം കണ്ടെത്തി വാണിജ്യ, വ്യവസായ മന്ത്രാലയം

ഉപഭോക്തൃ സംരക്ഷണം സംബന്ധിച്ച നിയമങ്ങളും മന്ത്രിതല തീരുമാനങ്ങളും പാലിക്കുന്നതു പരിശോധിക്കാൻ വിതരണക്കാരിലും റീട്ടെയിൽ ഔട്ട്‌ലെറ്റുകളിലും മാർച്ചിൽ വാണിജ്യ, വ്യവസായ മന്ത്രാലയം വിപുലമായ പരിശോധന കാമ്പെയ്‌നുകൾ നടത്തുകയും 163 ലംഘനങ്ങൾ കണ്ടെത്തുകയും ചെയ്തു.

“തെറ്റായ വിവരങ്ങൾ ഉൾക്കൊള്ളുന്ന രീതിയിൽ ഒരു ചരക്കിനെപ്പറ്റി വിവരണം നൽകുകയോ പരസ്യം ചെയ്യുകയോ പ്രദർശിപ്പിക്കുകയോ ചെയ്യുക, പച്ചക്കറികളുടെയും പഴങ്ങളുടെയും നിർബന്ധിത വില ബുള്ളറ്റിനിലെ വിലകൾ പാലിക്കാതിരിക്കുക, യോഗ്യതയുള്ള വകുപ്പിൽ നിന്ന് ആവശ്യമായ ലൈസൻസ് നേടാതെ പ്രൊമോഷണൽ ഓഫറുകളും ഡിസ്കൗണ്ടുകളും ഉണ്ടാക്കുക, വിലകൾ പ്രഖ്യാപിക്കാതിരിക്കുക, കാലഹരണപ്പെട്ട ഉൽപ്പന്നങ്ങൾ പ്രദർശിപ്പിക്കുക തുടങ്ങിയവ ലംഘനങ്ങളിൽ ഉൾപ്പെടുന്നു.

റീട്ടെയിൽ ഔട്ട്‌ലെറ്റുകൾക്ക് ചുമത്തിയ പിഴകളിൽ അഡ്മിനിസ്ട്രേറ്റീവ് ക്ലോഷറും 5,000 റിയാലിനും 30,000 റിയാലിനും ഇടയിലുള്ള പിഴയും ഉൾപ്പെടുന്നു. ഉപഭോക്തൃ സംരക്ഷണവും അതിന്റെ എക്സിക്യൂട്ടീവ് ബൈലോകളും സംബന്ധിച്ച 2008 ലെ നിയമം നമ്പർ (8) ൽ അനുശാസിക്കുന്ന കാര്യത്തിൽ നിറവേറ്റുന്ന കാര്യത്തിൽ ഒരു അനാസ്ഥയും വെച്ചു പൊറുപ്പിക്കില്ലെന്ന് മന്ത്രാലയം ഊന്നിപ്പറഞ്ഞു.

എന്തെങ്കിലും ലംഘനങ്ങൾ ശ്രദ്ധയിൽ പെട്ടാൽ കോൾ സെന്റർ (16001) വഴി റിപ്പോർട്ടു ചെയ്യാൻ എല്ലാ പൗരന്മാരോടും താമസക്കാരോടും മന്ത്രാലയം അഭ്യർത്ഥിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button