Qatar

മെട്രാഷ്2 ആപ്പില്‍ 17 പുതിയ ഇ സേവനങ്ങൾ പ്രഖ്യാപിച്ച് ആഭ്യന്തര മന്ത്രാലയം

മെട്രാഷ്2 ആപ്പില്‍ 17 പുതിയ ഇലക്ട്രോണിക് സേവനങ്ങൾ ഖത്തര്‍ ആഭ്യന്തര മന്ത്രാലയം ആരംഭിച്ചു. പതിനാലാമത് മിലിപോള്‍ ഖത്തര്‍ എക്സിബിഷന്റെ ഉദ്ഘാടനത്തോടനുബന്ധിച്ചാണ് പുതിയ ഇ സേവനങ്ങള്‍ പ്രഖ്യാപിച്ചത്. ഇമിഗ്രേഷനിലെ പ്രവാസികാര്യ വകുപ്പ് സന്ദര്‍ശിക്കേണ്ടിയിരുന്ന റസിഡന്‍സ് പെര്‍മിറ്റുമായി ബന്ധപ്പെട്ട 6 സേവനങ്ങളും ഈ പതിനേഴ് പുതിയ സേവനങ്ങളില്‍ ഉള്‍പ്പെടുന്നു.

റസിഡന്‍സി സേവനങ്ങള്‍

നിയന്ത്രിത കാലയളവ്, പ്രായം മുതലായ വിവിധ കാരണങ്ങളാല്‍ പ്രവാസികാര്യ വകുപ്പിന്റെ അംഗീകാരം ആവശ്യമുള്ള റസിഡന്‍സ് പെര്‍മിറ്റുകള്‍ പുതുക്കാനുള്ള അപേക്ഷകള്‍ ഇനി മെട്രാഷ് 2 വഴി സമര്‍പ്പിക്കാം.

പാസ്‌പോര്‍ട്ടിലെ വിശദാംശങ്ങള്‍ മാറ്റുന്നതിനുള്ള അപേക്ഷകള്‍, വ്യക്തികളുടെ കീഴിലുളളവരുടെ പാസ്‌പോര്‍ട്ടുകള്‍ എന്നിങ്ങനെ വിവിധ കാരണങ്ങളാല്‍ പ്രവാസികാര്യ വകുപ്പിന്റെ അനുമതി ആവശ്യമുള്ള പാസ്‌പോര്‍ട്ട് വിശദാംശങ്ങള്‍ മാറ്റുന്നതിനുള്ള അപേക്ഷകള്‍ സ്വീകരിക്കും.

റസിഡന്‍സ് പെര്‍മിറ്റുകള്‍ നല്‍കുന്നതിനുള്ള അപേക്ഷകള്‍

പാസ്‌പോര്‍ട്ട് കാലഹരണപ്പെടല്‍, വിരലടയാള പ്രശ്‌നങ്ങള്‍, മെഡിക്കല്‍ പരിശോധന പ്രശ്‌നങ്ങള്‍ തുടങ്ങി വിവിധ കാരണങ്ങളാല്‍ പ്രവാസികാര്യ വകുപ്പിന്റെ അംഗീകാരം ആവശ്യമുള്ള റസിഡന്‍സി പെര്‍മിറ്റുകള്‍ നല്‍കുന്നതിനുള്ള അപേക്ഷകള്‍ നൽകാം.

റസിഡന്‍സ് പെര്‍മിറ്റുകള്‍ റദ്ദാക്കുന്നതിനുള്ള അപേക്ഷകള്‍

വാഹന ഉടമസ്ഥാവകാശം, പ്രവാസികളെ ജോലിക്കെടുക്കല്‍ / ഹോസ്റ്റ് ചെയ്യല്‍ തുടങ്ങിയ വിവിധ കാരണങ്ങളാല്‍ പ്രവാസികാര്യ വകുപ്പില്‍ നിന്ന് അനുമതി ആവശ്യമുള്ള റസിഡന്‍സി പെര്‍മിറ്റുകള്‍ റദ്ദാക്കുന്നതിന് അപേക്ഷിക്കാം.

റെസിഡന്‍സ് ലംഘനം സംബന്ധിച്ച പിഴകള്‍ കുറയ്ക്കുന്നതിനുള്ള അപേക്ഷകള്‍

താമസ സംബന്ധമായ സേവനങ്ങള്‍ക്കായുള്ള ആപ്ലിക്കേഷനുകള്‍ ട്രാക്കു ചെയ്യാം.
വിവിധ റസിഡന്‍സി സേവനങ്ങള്‍ക്കായുള്ള ആപ്ലിക്കേഷനുകള്‍ ട്രാക്കുചെയ്ത് അവയുടെ സ്റ്റാറ്റസ് മനസിലാക്കാനും ഒരേ സ്‌ക്രീനില്‍ നിന്ന് അപേക്ഷ പൂര്‍ത്തിയാക്കാനുള്ള ഓപ്ഷനുകളും ലഭ്യമാക്കും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button