QatarSports

ഫിഫ ലോകകപ്പ് സമയത്ത് ഉപഭോക്താക്കൾക്കു നേരെയുള്ള വഞ്ചന ഒഴിവാക്കാൻ വാണിജ്യ വ്യവസായ മന്ത്രാലയം പരിശീലന ശിൽപ്പശാല സംഘടിപ്പിച്ചു

ഫിഫ ലോകകപ്പ് ഖത്തർ 2022 സമയത്ത് ഉപഭോക്താക്കളെ സംരക്ഷിക്കുന്നതിനും വാണിജ്യ വഞ്ചനയെ ചെറുക്കുന്നതിനുമുള്ള നടപടികളെക്കുറിച്ചു മനസിലാക്കാനുള്ള പരിശീലന ശിൽപശാല വാണിജ്യ വ്യവസായ മന്ത്രാലയം (MoCI) ഇന്റർനാഷണൽ ഫെഡറേഷൻ ഓഫ് അസോസിയേഷൻ ഫുട്‌ബോളുമായി (ഫിഫ) സഹകരിച്ച് സംഘടിപ്പിച്ചു.

ഫിഫ ലോകകപ്പ് ഖത്തർ 2022നുളള തയ്യാറെടുപ്പിനായി മികച്ച രീതിയിൽ കാര്യങ്ങൾ നടപ്പിലാക്കുന്നതിനും അവലംബിക്കുന്നതിനുമുള്ള മന്ത്രാലയത്തിന്റെ ശ്രമങ്ങളുടെ ചട്ടക്കൂടിലാണ് ഈ ശിൽപശാല വരുന്നത്. കൂടാതെ, ജുഡീഷ്യൽ കൺട്രോൾ ഓഫീസർമാരുടെ കാര്യക്ഷമത വർധിപ്പിക്കാനും കഴിവുകൾ വികസിപ്പിക്കാനും എല്ലാ രൂപത്തിലുമുള്ള ഒറിജിനൽ, വ്യാജ ചരക്കുകൾ തമ്മിൽ വേർതിരിച്ചറിയാൻ അവർക്ക് പുതിയ മാർഗങ്ങൾ നൽകാനും മന്ത്രാലയം താൽപ്പര്യപ്പെടുന്നു.

ലോകകപ്പ് ആതിഥേയത്വം വഹിക്കാനുള്ള തയ്യാറെടുപ്പുകളുടെ പശ്ചാത്തലത്തിൽ വാണിജ്യ തട്ടിപ്പുമായി ബന്ധപ്പെട്ട നിരവധി വിഷയങ്ങൾ ശിൽപശാല അഭിസംബോധന ചെയ്തു. ജോയിന്റ്-സ്റ്റോക്ക് കമ്പനികളുടെ അവകാശങ്ങൾ, ബ്രാൻഡ് മൂല്യം, സ്വന്തം വ്യാപാരമുദ്രകൾ ഉപയോഗിക്കുന്നതിന് ഫിഫ പരിരക്ഷിക്കുന്ന കമ്പനികളുടെ അവകാശം സംരക്ഷിക്കുന്നതിനുള്ള വഴികളും പരിശീലന ശിൽപശാലയിൽ അവതരിപ്പിച്ചു.

കൂടാതെ, ഔദ്യോഗികമായി ലൈസൻസുള്ള ഉൽപ്പന്നങ്ങൾ തിരിച്ചറിയുന്നതിനുള്ള സംവിധാനങ്ങളെക്കുറിച്ചും ഫിഫ, ഫിഫ ലോകകപ്പ് 2022 ഖത്തർ എന്നിവയുമായി അഫിലിയേറ്റ് ചെയ്‌തിരിക്കുന്ന വ്യാപാരമുദ്രകളുടെയും ഡിസൈനുകളുടെയും അനധികൃത ഉപയോഗത്തെക്കുറിച്ചും ശിൽപശാല അവതരണം നടത്തി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button