Qatar

ആഭ്യന്തര മന്ത്രാലയം കാറുകളുൾപ്പെടെയുള്ള വസ്തുക്കൾ പൊതുലേലത്തിൽ വിൽക്കുന്നു

മന്ത്രാലയത്തിന്റെ വർക്ക് ഷോപ്പുകളിൽ നിന്നുള്ള കാറുകൾ, മോട്ടോർ സൈക്കിളുകൾ, യന്ത്രങ്ങൾ, സ്ക്രാപ്പുകൾ എന്നിവ പൊതു ലേലത്തിലൂടെ വിൽക്കുന്നതായി ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ചു.

സെപ്റ്റംബർ 12 മുതൽ സെപ്റ്റംബർ 30 വരെ വൈകുന്നേരം 4 മണിക്കും 8 മണിക്കും ഇടയിൽ വർക്ക്ഷോപ്സ് ആൻഡ് ട്രാൻസ്പോർട് വകുപ്പിനും സമീപമുള്ള ഇൻഡസ്ട്രിയൽ ഏരിയ സ്ട്രീറ്റ് നമ്പർ 1ലാണ് ലേലം നിശ്ചയിച്ചിരിക്കുന്നത്.

നിയമപരമോ സാമ്പത്തികമോ ആയ നിയന്ത്രണങ്ങളില്ലാതെ ജനറൽ ട്രാഫിക് വകുപ്പിന്റെ രേഖകളിൽ നിന്ന് എഴുതിത്തള്ളിയ വാഹനങ്ങൾ മന്ത്രാലയം പതിവായി ലേലം ചെയ്യാറുണ്ട്. ലേലത്തിന്റെ ആദ്യ ദിവസം മുതൽ അത് അവസാനിക്കുന്നതുവരെ ലേലം ചെയ്യുന്ന സ്ഥലത്തു നിന്നും രാവിലെ ലേല കാർഡ് ലഭിക്കുമെന്ന് പ്രഖ്യാപനത്തിൽ പറയുന്നു.

ലേലത്തിന്റെ തീയതി നൽകിയിരിക്കുന്ന പ്രകാരം വിഭജിക്കപ്പെടും:

1. കാറുകൾക്കും യന്ത്രങ്ങൾക്കുമായി, 2021 സെപ്റ്റംബർ 12 ഞായറാഴ്ച മുതൽ എല്ലാ കാറുകളും യന്ത്രങ്ങളും മറ്റ് വസ്തുക്കളും വിൽക്കുന്നതുവരെ ലേലം നടക്കും.
2. വർക്ക്‌ഷോപ്പ് ഉപകരണങ്ങളുടെയും സ്ക്രാപ്പുകളുടെയും കേടായ ബാറ്ററികളുടെയും ലേലം 2021 സെപ്റ്റംബർ 15 ബുധനാഴ്ച, ഒരു ദിവസത്തേക്ക് മാത്രമായി ആരംഭിക്കും, പണമടയ്ക്കാത്ത വസ്തുക്കൾ അടുത്ത ദിവസം വീണ്ടും വിൽക്കും.

ഇതിനു പുറമേ ലേലത്തിൽ പങ്കെടുക്കാൻ നിരവധി നിർദ്ദേശങ്ങളും ആഭ്യന്തര മന്ത്രാലയം മുന്നോട്ടു വെക്കുന്നുണ്ട്. ഇതു കൃത്യമായി പാലിച്ചു കൊണ്ട് ജനങ്ങൾക്ക് ലേലത്തിന്റെ ഭാഗമാകാം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button