Qatar

നിയമലംഘനം: നിരവധി ഭക്ഷ്യസ്ഥാപനങ്ങൾ മുനിസിപ്പാലിറ്റി മന്ത്രാലയം അടപ്പിച്ചു

മനുഷ്യ ഭക്ഷണ നിയന്ത്രണം സംബന്ധിച്ച 1990ലെ നമ്പർ 8 നിയമം ലംഘിച്ചതിന് വിവിധ റെസ്റ്റോറന്റുകൾ, മിനി മാർട്ട്, ഒരു അടുക്കള എന്നിവ അടച്ചുപൂട്ടാൻ മുനിസിപ്പാലിറ്റി മന്ത്രാലയം ഉത്തരവിട്ടു.

എ & എച്ച് ഫുഡ് കോർട്ട് ഏഴ് ദിവസത്തേക്ക് അടച്ചിടാൻ റയ്യാൻ മുനിസിപ്പാലിറ്റി ഉത്തരവിട്ടപ്പോൾ ദോഹയിലെ സാൽവ ഗാർഡൻസ് റെസ്റ്റോറന്റ്, അബാനോസ് റെസ്റ്റോറന്റ് ഫോർ സുഡാനീസ് ആന്റ് അറബിക് ഫുഡ് എന്നിവ മൂന്നു ദിവസത്തേക്കും അടച്ചിടാൻ നോട്ടീസ് നൽകി.

ഇതിനു പുറമെ വക്രയിൽ, NAS മിനി മാർട്ട് 15 ദിവസത്തേക്ക് അടച്ചുപൂട്ടാനും ഉമ് സലാലിലെ മഅറേബ് കിച്ചൻ അഞ്ച് ദിവസത്തേക്ക് അടച്ചിടാനും ഉത്തരവിട്ടിട്ടുണ്ട്.

അടഞ്ഞുകിടക്കുന്ന കട തുറക്കുന്നതിനോ, അടച്ചുപൂട്ടുന്ന കാലയളവിൽ എന്തെങ്കിലും പ്രവർത്തനം നടത്തുന്നതിനോ അറ്റകുറ്റപ്പണി നടത്തുന്നതിനോ അനുവദനീയമല്ല, ലംഘനം ക്രിമിനൽ ബാധ്യതയ്ക്ക് കാരണമാകും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button