QatarSports

ഏഷ്യയിലെ ഏറ്റവും മികച്ച അത്‌ലറ്റായി ഖത്തറിന്റെ മുതാസ് ബർഷിം

തിങ്കളാഴ്ച തായ്‌ലൻഡിലെ ബാങ്കോക്കിൽ നടന്ന ഏഷ്യൻ അത്‌ലറ്റിക്‌സ് അസോസിയേഷന്റെ 50ആം വാർഷികത്തിൽ ഖത്തറിന്റെ നിലവിലെ ഒളിമ്പിക്, ലോക ഹൈജമ്പ് ചാമ്പ്യൻ മുതാസ് ബർഷിമിനെ ‘2023ലെ മികച്ച ഏഷ്യൻ പുരുഷ അത്‌ലറ്റ്’ ആയി തിരഞ്ഞെടുത്തു.

2018ൽ ഇതേ പുരസ്‌കാരം നേടിയ ബർഷിം ഇത് രണ്ടാം തവണയാണ് ഈ നേട്ടം സ്വന്തമാക്കുന്നത്. മുൻ കായികതാരം കൂടിയായ അദ്ദേഹത്തിന്റെ പിതാവ് എസ്സ ബർഷിമാണ് ബർഷിമിനു വേണ്ടി അവാർഡ് സ്വീകരിച്ചത്.

ഖത്തർ അത്‌ലറ്റിക്‌സ് ഫെഡറേഷൻ (ക്യുഎഎഫ്) പ്രസിഡന്റ് മുഹമ്മദ് ഈസ അൽ ഫദാല വീണ്ടുമൊരു വമ്പൻ നേട്ടം സ്വന്തമാക്കിയതിന് രാജ്യത്തെ ഏറ്റവും മികച്ച അത്‌ലറ്റിനു പ്രശംസ അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button