Qatar

എക്‌സ്‌പോ 2023 ദോഹയുടെ വോളണ്ടിയർ രജിസ്‌ട്രേഷൻ രണ്ടാഴ്ചയ്ക്കുള്ളിൽ ആരംഭിക്കും

ഖത്തർ ആതിഥേയത്വം വഹിക്കുന്ന രണ്ടാമത്തെ വലിയ പരിപാടിയായ എക്‌സ്‌പോ 2023 ദോഹയുടെ വോളണ്ടിയർ രജിസ്‌ട്രേഷൻ രണ്ടാഴ്ചയ്ക്കുള്ളിൽ ആരംഭിക്കുമെന്ന് ഒരു ഉന്നത ഉദ്യോഗസ്ഥൻ പ്രസ്താവനയിൽ അറിയിച്ചു.

ഒക്ടോബറിൽ ആരംഭിച്ച് 2024 മാർച്ച് വരെ നീണ്ടുനിൽക്കുന്ന അരവർഷത്തെ പരിപാടിക്കായി 3,000 മുതൽ 4,000 വരെ സന്നദ്ധപ്രവർത്തകരെ റിക്രൂട്ട് ചെയ്യാൻ ലക്ഷ്യമിടുന്നതായി എക്സ്പോ 2023 ദോഹ സെക്രട്ടറി ജനറൽ, എഞ്ചിനീയർ മുഹമ്മദ് മുഹമ്മദ് അലി അൽ ഖൂരി പറഞ്ഞു.

വരുന്ന രണ്ടാഴ്ചയ്ക്കുള്ളിൽ രജിസ്ട്രേഷൻ നടപടികൾ ആരംഭിക്കുമെന്നും തുടർന്ന് അപേക്ഷകൾ സൂക്ഷ്മമായി പരിശോധിക്കുമെന്നും അൽ ഖൂരി വ്യക്തമാക്കി.

ഇവന്റിന്റെ ഔദ്യോഗിക വെബ്‌സൈറ്റിലൂടെയും സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയും അപേക്ഷാ നടപടിക്രമം സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം നടത്തും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button