Qatar

ഖത്തറിൽ വ്യാജ ലോകകപ്പ് ട്രോഫികൾ വൻ തോതിൽ പിടിച്ചെടുത്തു

ഖത്തറിൽ 144 വ്യാജ ഫിഫ ലോകകപ്പ് ട്രോഫികൾ പിടിച്ചെടുത്തു. ഇന്റലക്ച്വൽ പ്രോപ്പർട്ടി പ്രൊട്ടക്ഷൻ കമ്മിറ്റിയുടെ സഹകരണത്തോടെ ജനറൽ ഡയറക്ടറേറ്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷനിലെ സാമ്പത്തിക, സൈബർ കുറ്റകൃത്യങ്ങളെ പ്രതിരോധിക്കുന്ന വകുപ്പാണ് ഓപ്പറേഷൻ നടത്തിയത്.

വ്യാജ ഫിഫ ലോകകപ്പ് ട്രോഫികൾ വിൽക്കുന്ന ഒരു വെബ്‌സൈറ്റിനെക്കുറിച്ച് വിവരം ലഭിച്ചതായി മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. തുടർന്ന് അന്വേഷണം ഊർജിതമാക്കിയ ശേഷമാണ് പ്രതികളെ പിടികൂടിയത്. നിയമലംഘകരുടെ കൈവശം നിരവധി വ്യാജ ട്രോഫികൾ കണ്ടെത്തുകയും നിയമനടപടികൾ സ്വീകരിക്കുകയും ചെയ്തു.

ഫെഡറേഷൻ ഇന്റർനാഷണൽ ഡി ഫുട്ബോൾ അസോസിയേഷൻ (ഫിഫ) മുൻകൂർ രേഖാമൂലമുള്ള സമ്മതം വാങ്ങാതെ, ഫിഫ ലോകകപ്പ് ഖത്തറുമായി ബന്ധപ്പെട്ട ബൗദ്ധിക സ്വത്തവകാശത്തിന്റെ ഉപയോഗവുമായി ബന്ധപ്പെട്ട് നിരവധി ബോധവൽക്കരണ സന്ദേശങ്ങൾ നേരത്തെ നൽകിയിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button