Qatar

ഫെബ്രുവരിയിൽ തൊണ്ണൂറായിരം ടണ്ണിലധികം മാലിന്യങ്ങൾ നീക്കം ചെയ്തു

പൊതു ശുചിത്വ വകുപ്പ് ഫെബ്രുവരിയിൽ 68,864 ടൺ മാലിന്യങ്ങൾ നീക്കം ചെയ്തു. ഇതു കൂടാതെ അവിടിവിടെയായി വലിച്ചെറിയപ്പെട്ട 22,104 ടൺ മാലിന്യങ്ങളും അവർ നീക്കം ചെയ്തു.

കേടായ 6,492 ടയറുകളും 30 തകർന്ന റോഡ് അടയാള ബോർഡുകളും 689 മൃഗങ്ങളുടെ ശവശരീരങ്ങളും 161 ഉപേക്ഷിക്കപ്പെട്ട വാഹനങ്ങളും ഇതിൽ ഉൾപ്പെടുന്നു.

കൂടാതെ, പൊതു ശുചിത്വ നിയമത്തിന്റെ ലംഘനവുമായി ബന്ധപ്പെട്ട 183 ലംഘന നോട്ടീസുകളും നൽകി. വകുപ്പ് പൊതുജനങ്ങളുടെ 1,394 അനുബന്ധ അപേക്ഷകൾ കൈകാര്യം ചെയ്യുകയും 459 പുതിയ മാലിന്യ പാത്രങ്ങൾ നൽകുകയും 14,232 എണ്ണം വൃത്തിയാക്കുകയും ചെയ്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button