Qatar

മൂന്നര ലക്ഷത്തിലധികം നിർദ്ധനരായ കുടുംബങ്ങൾക്കും തൊഴിലാളികൾക്കും മിച്ചഭക്ഷണം വിതരണം ചെയ്ത് ഹിഫ്സ് അൽ നെയ്മ സെന്റർ

ഖത്തറിൽ ഭക്ഷണം പാഴാക്കുന്നത് കുറയ്ക്കുന്നതിനുള്ള ഏറ്റവും വലിയ സാമൂഹിക സംരംഭമായ ഹിഫ്സ് അൽ നെയ്മ സെന്റർ, 2022ൽ 355,208 മിച്ചഭക്ഷണം ശേഖരിച്ച് നിർദ്ധനരായ കുടുംബങ്ങൾക്കും തൊഴിലാളികൾക്കും വിതരണം ചെയ്തു.

കഴിഞ്ഞ വർഷം 358,870 പേർക്ക് കേന്ദ്രത്തിന്റെ പ്രവർത്തനങ്ങളിൽ നിന്ന് പ്രയോജനം ലഭിച്ചു. മിച്ചം വരുന്ന പാകം ചെയ്ത ഭക്ഷണം, ഭക്ഷ്യവസ്തുക്കൾ, മറ്റ് തരത്തിലുള്ള സംഭാവനകൾ എന്നിവ ശേഖരിക്കുന്നത് പ്രവർത്തനങ്ങളിൽ ഉൾപ്പെടുന്നു.

വിശുദ്ധ റമദാൻ മാസത്തിൽ ഭക്ഷണ കൊട്ടകൾ, ഇഫ്താർ ഭക്ഷണം, സകാത്ത് അൽ ഫിത്തർ വിതരണം തുടങ്ങിയ പ്രത്യേക പരിപാടികൾ കേന്ദ്രം നടത്തുന്നു.

ഇഫ്താർ പാർട്ടികളും വിരുന്നുകളും കാരണം മിച്ചഭക്ഷണത്തിന്റെ എണ്ണം വർദ്ധിക്കുന്ന വിശുദ്ധ റമദാൻ മാസത്തിൽ കേന്ദ്രം അതിന്റെ പ്രവർത്തനം ഊർജിതമാക്കിയതായി ഹിഫ്സ് അൽ നെയ്മ സെന്ററിലെ പബ്ലിക് റിലേഷൻസ് ഓഫീസർ മുഹമ്മദ് യൂസഫ് അൽ മുഫ്ത പറഞ്ഞു.

അടുത്തിടെ ഖത്തർ ടിവിയോട് സംസാരിക്കവേ, കേന്ദ്രം അതിന്റെ ഹോട്ട്‌ലൈൻ നമ്പർ 44355555 വഴി രാജ്യത്തുടനീളമുള്ള മനുഷ്യസ്‌നേഹികളെ സമീപിച്ചതായി അദ്ദേഹം പറഞ്ഞു. “റമദാനിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് മിച്ച ഭക്ഷണങ്ങൾ ശേഖരിക്കാൻ ഞങ്ങൾ ഞങ്ങളുടെ എല്ലാ വാഹനങ്ങളെയും ജീവനക്കാരെയും വിന്യസിച്ചു.” അൽ മുഫ്ത പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button