HealthQatar

രോഗികൾക്ക് വാട്സ്ആപ്പ് വഴി മരുന്നുകൾ ഹോം ഡെലിവറി നൽകാൻ ആവശ്യപ്പെടാം

പ്രൈമറി ഹെൽത്ത് കെയർ കോർപ്പറേഷൻ (പിഎച്ച്സിസി) ഖത്തർ പോസ്റ്റുമായി സഹകരിച്ച് മരുന്നുകളുടെ ഹോം ഡെലിവറി സേവനം തുടരുമെന്ന് പ്രഖ്യാപിച്ചു. ഓരോ ആരോഗ്യ കേന്ദ്രത്തിനും അനുവദിച്ചിട്ടുള്ള വാട്‌സ്ആപ്പ് നമ്പർ വഴി രോഗികൾക്ക് മരുന്നിനായി അഭ്യർത്ഥന നടത്താം.

ഞായർ മുതൽ വ്യാഴം വരെ (രാവിലെ 8 മുതൽ ഉച്ചയ്ക്ക് 2 വരെയും വൈകുന്നേരം 4 മുതൽ രാത്രി 10 വരെയും) മരുന്നിനായി രോഗികൾക്ക് ആരോഗ്യകേന്ദ്രങ്ങളെ ബന്ധപ്പെടാം. വാരാന്ത്യങ്ങളിൽ (വെള്ളി, ശനി) സേവനം ലഭ്യമാകില്ല.

രോഗി തന്റെ ആരോഗ്യ കേന്ദ്രത്തിന്റെ നമ്പറിലേക്ക് “ഹലോ” എന്ന വാട്ട്‌സ്ആപ്പ് സന്ദേശം അയച്ചാൽ ഫാർമസിസ്റ്റ് രോഗിയെ എത്രയും വേഗം ബന്ധപ്പെടുകയും രണ്ട് പ്രവൃത്തി ദിവസങ്ങൾക്കുള്ളിൽ മരുന്നുകൾ ഖത്തർ പോസ്റ്റിൽ വീട്ടിലെത്തിക്കുകയും ചെയ്യും. മരുന്നുകൾ വിതരണം ചെയ്യുമ്പോൾ ഖത്തർ പോസ്റ്റ് ജീവനക്കാർക്ക് 30 QR ഫീസ് നൽകണം.

കൊറോണ വൈറസിന്റെ വ്യാപനം പരിമിതപ്പെടുത്തുന്നതിന് ആരോഗ്യ കേന്ദ്രങ്ങളിലേക്കുള്ള രോഗികളുടെ സന്ദർശനം കുറയ്ക്കുകയാണ് ഹോം ഡെലിവറി സേവനം ലക്ഷ്യമിടുന്നതെന്ന് PHCC വിശദീകരിച്ചു.

ഈ സേവനം എല്ലാവർക്കും ലഭ്യമാണെന്നും ആവശ്യമായ എല്ലാ മരുന്നുകളും പ്രൈമറി കെയർ കോർപ്പറേഷന്റെ ഫാർമസികളിൽ മതിയായ അളവിൽ ലഭ്യമാണെന്നും ഏതെങ്കിലും തരത്തിലുള്ള മരുന്നിന് എന്തെങ്കിലും കുറവുണ്ടാകുമോ എന്ന ഭയം വേണ്ടെന്നും അദ്ദേഹം പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button