QatarSports

ലോകകപ്പ് രണ്ടാം ഘട്ടത്തിൽ ടിക്കറ്റ് ലഭിച്ചവർ ജൂൺ 15നകം പണമടക്കണം

റാൻഡം സെലക്ഷൻ ഡ്രോ സെയിൽസ് കാലയളവിന്റെ രണ്ടാം ഘട്ടത്തിൽ അനുവദിച്ച ടിക്കറ്റുകളുടെ പേയ്‌മെന്റ് കാലയളവ് ജൂൺ 15, 2022 ഉച്ചയ്ക്ക് 12 (ദോഹ സമയം) വരെയാകും.

“റാൻഡം സെലക്ഷൻ നറുക്കെടുപ്പ് വിൽപ്പന കാലയളവിൽ സമർപ്പിച്ച ടിക്കറ്റ് അപേക്ഷയെ അടിസ്ഥാനമാക്കി ടിക്കറ്റ് അനുവദിച്ചിട്ടുള്ളവർ, അവരുടെ ടിക്കറ്റുകൾക്കായി കഴിയുന്നതും നേരത്തെയും 2022 ജൂൺ 15, ദോഹ സമയം 12.00നു മുൻപും പണം നൽകണം.

2022 ജൂൺ 15 ഉച്ചക്ക് 12 മണിക്കു ശേഷം (ദോഹ സമയം) കൂടുതൽ പേയ്‌മെന്റുകളൊന്നും സ്വീകരിക്കില്ലെന്നും പണമടയ്ക്കാത്ത ടിക്കറ്റ് അപേക്ഷകൾ മുഴുവനായും റദ്ദാക്കപ്പെടുമെന്നും ഫിഫ അവരുടെ വെബ്‌സൈറ്റിൽ പോസ്റ്റ് ചെയ്തു. ഈ കാലയളവിൽ ആരാധകർക്ക് പുതിയ ടിക്കറ്റ് അപേക്ഷകൾ സമർപ്പിക്കാനാകില്ലെന്നും ഫിഫ കൂട്ടിച്ചേർത്തു.

2022 ഏപ്രിൽ 28ന് അവസാനിച്ച റാൻഡം സെലക്ഷൻ നറുക്കെടുപ്പ് വിൽപ്പന കാലയളവിൽ സമർപ്പിച്ച വിജയകരമായ അല്ലെങ്കിൽ ഭാഗികമായി വിജയിച്ച ടിക്കറ്റ് അപേക്ഷകളിൽ ഉൾപ്പെടുത്തി അനുവദിച്ച ടിക്കറ്റുകൾക്ക് മാത്രമേ ആരാധകർക്ക് പണം നൽകാനാവൂ.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button