HealthQatar

ഒമൈക്രോൺ വേരിയന്റ് ബാധിച്ച ഒരാളിൽ നിന്നും നാൽപതിലധികം പേർക്ക് അണുബാധ വരാം

കോവിഡ് -19 ഒമൈക്രോൺ വേരിയന്റ് ബാധിച്ച ഒരാൾക്ക് 40ലധികം ആളുകൾക്ക് അണുബാധ പകരാൻ കഴിയുമെന്ന് സിദ്ര മെഡിസിനിലെ ഇമ്മ്യൂണോളജി വിഭാഗം മേധാവി ഡോ.മഹ്ദി അൽ അദ്ലി പറഞ്ഞു.

“പാൻഡെമിക്കിന്റെ തുടക്കത്തിൽ, കോവിഡ് ബാധിച്ച ഒരാൾ മറ്റ് മൂന്ന് പേർക്ക് അണുബാധ കൈമാറി, തുടർന്ന് ഡെൽറ്റ വേരിയന്റ് വന്നപ്പോൾ, ഒരാളിൽ നിന്നും ഒമ്പത് ആളുകളിലേക്ക് പകരാമെന്നായി, നിലവിൽ ഒമൈക്രോൺ ബാധിച്ച ഒരാളിൽ നിന്നും 40ൽ അധികം ആളുകൾക്ക് അണുബാധ പകരാം.” അദ്ദേഹം പറഞ്ഞു.

പുതിയ വകഭേദങ്ങളിൽ നിന്ന് സമൂഹത്തെ സംരക്ഷിക്കുന്നതിനും പ്രതിരോധശേഷി നൽകുന്നതിനും മൂന്നാം ഡോസിന്റെ പ്രാധാന്യത്തെക്കുറിച്ച് അൽ അദ്ലി ഊന്നിപ്പറഞ്ഞു. വൈറസിന്റെ ഇൻകുബേഷൻ പിരീഡ് തുടക്കത്തിൽ ആറ് ദിവസമായിരുന്നെങ്കിലും ഒമൈക്രോണിന് ഇത് രണ്ട് ദിവസം മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.

ഖത്തർ റേഡിയോയോട് സംസാരിച്ച അദ്ദേഹം, പൊതുജനാരോഗ്യ മന്ത്രാലയം ലോകത്തിലെ ഏറ്റവും മികച്ച വാക്സിനുകളിൽ ചിലത് തിരഞ്ഞെടുത്തുവെന്നും കൂട്ടിച്ചേർത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button