HealthQatar

കൊവിഡ് വന്നു ഭേദമായവർക്ക് വാക്നേഷൻ ചെയ്തവരുടെ അതേ അവകാശങ്ങൾ ലഭിക്കും

കഴിഞ്ഞ 12 മാസത്തിനിടെ കൊവിഡ് രോഗബാധിതരായി സുഖം പ്രാപിച്ച രോഗികൾക്ക് നിലവിലെ കൊവിഡ് നിയന്ത്രണങ്ങളിൽ വാക്സിനേഷൻ എടുത്ത ആളുകൾക്ക് തുല്യമായ പ്രത്യേകാവകാശങ്ങൾ ലഭിക്കുമെന്ന് പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു.

കൊവിഡ് മുക്തരായെന്നു തെളിയിക്കാനും വാക്സിനേഷൻ എടുത്ത ആളുകളുടെ അതേ പ്രത്യേകാവകാശങ്ങൾ ആക്സസ് ചെയ്യാനും വ്യക്തികൾക്ക് ഇഹ്തിറാസ് ആപ്ലിക്കേഷനിൽ രോഗം ഭേദമായ തീയതി കാണിക്കാമെന്നും അവർ കൂട്ടിച്ചേർത്തു.

അതേസമയം, ഫെബ്രുവരി 1 മുതൽ, കൊവിഡിൽ നിന്നും സുഖം പ്രാപിച്ച രോഗികൾക്കും വാക്സിനേഷൻ എടുത്ത ആളുകൾക്കും കൊവിഡ് പ്രതിരോധശേഷിയുടെ കാലാവധി 9 മാസമായി കുറയ്ക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button