Qatar

ഖത്തർ ഉടമസ്ഥതയിലുള്ള പിഎസ്ജി ലോകത്തിലെ ഏറ്റവും മൂല്യമുള്ള ഫുട്ബോൾ ക്ലബുകളിലൊന്ന്

ഫോബ്‌സ് ബിസിനസ് മാഗസിൻ ബുധനാഴ്ച പുറത്തിറക്കിയ റാങ്കിംഗ് പ്രകാരം ഖത്തറിന്റെ ഉടമസ്ഥതയിലുള്ള പാരീസ് സെന്റ് ജെർമെയ്ൻ (പിഎസ്ജി) ഏറ്റവും മൂല്യമുള്ള ഏഴാമത്തെ ഫുട്ബോൾ ക്ലബ്ബാണ്. ഫ്രഞ്ച് ക്ലബ്ബിന്റെ മൂല്യം തുടർച്ചയായ മൂന്നാം വർഷവും വളർന്നു, ഇപ്പോൾ 4.21 ബില്യൺ ഡോളറാണ്.

2011ൽ ഖത്തർ സ്‌പോർട്‌സ് ഇൻവെസ്റ്റ്‌മെന്റ് ഏറ്റെടുത്തതിനുശേഷം, നെയ്‌മർ, കൈലിയൻ എംബാപ്പെ, ലയണൽ മെസ്സി എന്നിവരുൾപ്പെടെ ലോകത്തിലെ ഏറ്റവും മികച്ച ഫുട്‌ബോൾ കളിക്കാരെ ഉൾപ്പെടുത്തി ലോകത്തിലെ ഏറ്റവും മികച്ച ക്ലബുകളിൽ ഒന്നായി പിഎസ്ജി മാറി.

കൂടാതെ, ഫോർബ്‌സ് റാങ്കിംഗിലെ ഏക ഫ്രഞ്ച് ക്ലബായി PSG തുടരുന്നു. ലോകത്തിലെ ഏറ്റവും മൂല്യമുള്ള ക്ലബ്ബായി 6.07 ബില്യൺ ഡോളർ മൂല്യമുള്ള റയൽ മാഡ്രിഡിനെയാണു പട്ടികപ്പെടുത്തിയിരിക്കുന്നത്.

മാഞ്ചസ്റ്റർ യുണൈറ്റഡ് അതിന്റെ മൂല്യം 6 ബില്യൺ ഡോളറാക്കി രണ്ടാം സ്ഥാനത്തെത്തി. 5.51 ബില്യൺ ഡോളറുമായി ബാഴ്‌സലോണ യുണൈറ്റഡിന് പിന്നിലുണ്ട്. ലിവർപൂൾ, മാഞ്ചസ്റ്റർ സിറ്റി, ബയേൺ മ്യൂണിക്ക് എന്നിവരാണ് പിഎസ്ജിക്കു മുന്നിലുള്ളത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button