Qatar

ഞായറാഴ്ച മുതൽ പുതിയ മെട്രോ ലിങ്ക് സേവനം ആരംഭിക്കും

ദോഹ മെട്രോ 2023 ജൂൺ 4 ഞായറാഴ്ച മുതൽ പുതിയ മെട്രോ ലിങ്ക് സേവനം ആരംഭിക്കും. ബിൻ മഹ്മൂദ് സ്റ്റേഷനിൽ നിന്നുള്ള M303 ആണ് പുതിയ റൂട്ട്.

മാപ്പ് അനുസരിച്ച്, അൽ ഖലീജ് സ്ട്രീറ്റ്, ബി-റിംഗ് റോഡ് (റൗദത്ത് അൽ ഖൈൽ ഹെൽത്ത് സെന്ററിന് സമീപം), അൽ ബെറ്റീൽ സ്ട്രീറ്റ് (ദുസിത് ഡി 2 ന് സമീപം), സി-റിംഗ് റോഡ് (ടർക്കിഷ് ഹോസ്പിറ്റലിന് സമീപം), വെസ്റ്റിൻ ദോഹ ഏരിയ എന്നിങ്ങനെ 13 ബസ് സ്റ്റോപ്പുകൾ ഉണ്ട്.

മെട്രോലിങ്ക് ഒരു സൗജന്യ ബസ് സേവനമാണ്, എന്നാൽ ഉപയോക്താക്കൾ Karwa Journey Planner App – ആൻഡ്രോയിഡ് അല്ലെങ്കിൽ iOsൽ എടുത്ത്  സൗജന്യ QR കോഡ് ഡൗൺലോഡ് ചെയ്യേണ്ടതുണ്ട്.

മെട്രോലിങ്ക് പ്രവർത്തന സമയം:

ഞായർ മുതൽ ബുധൻ വരെ: 5:30 am – 11:59 pm
വ്യാഴാഴ്ച: 5:30 am – 1 am
വെള്ളിയാഴ്ച: 2 pm – 1 am
ശനിയാഴ്ച: 6 am – 11:59 pm

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button