Qatar

സൈക്കിൾ പാതയിലൂടെ സഞ്ചരിച്ചതിന് വാഹനവും ഡ്രൈവറും കസ്റ്റഡിയിൽ

സൈക്കിൾ പാതയിലൂടെ സഞ്ചരിച്ചതിന് വാഹനവും ഡ്രൈവറും ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് പിടിച്ചെടുത്തു. സൈക്കിൾ പാതയിൽ വാഹനം സഞ്ചരിക്കുന്നതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതിനെ തുടർന്ന് നടപടി സ്വീകരിച്ചതായി ട്രാഫിക് വിഭാഗം അറിയിച്ചു.

സൈക്കിളുകൾക്കായുള്ള പാതയിൽ വാഹനമോടിക്കുന്ന ഒരു ഡ്രൈവറുടെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതിനെ പരാമർശിച്ച്, വാഹനവും ഡ്രൈവറെയും പിടിച്ചെടുത്തു, അയാൾക്കെതിരെ നിയമനടപടികൾ സ്വീകരിച്ചു വരികയാണെന്ന് വകുപ്പ് അറിയിച്ചു.

രാജ്യം വിവിധ സുരക്ഷാ നടപടികൾ സ്വീകരിച്ചിട്ടുണ്ട്, അത് കാരണം റോഡ് ട്രാഫിക് അപകടങ്ങൾ കുറഞ്ഞു. വാഹനമോടിക്കുന്നവർക്കിടയിൽ ട്രാഫിക് നിയമം പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ വിവിധ സ്ഥലങ്ങളിൽ ട്രാഫിക് റഡാറുകളും സ്ഥാപിച്ചിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button