Qatar

ഔട്ട്ഡോറിൽ ഇനി മുതൽ മാസ്ക് നിർബന്ധമില്ല, ഖത്തറിലെ കൊവിഡ് നിയന്ത്രണങ്ങളിൽ ഇളവു പ്രഖ്യാപിച്ചു

ഖത്തറില്‍ കോവിഡ് നിയന്ത്രണണങ്ങള്‍ നീക്കുന്നതിന്റെ അവസാന ഘട്ടത്തിന് ഇന്നു ചേര്‍ന്ന ക്യാബിനറ്റ് അംഗീകാരം നല്‍കി. ഭൂരിഭാഗം ഔട്ട്ഡോർ സ്ഥലങ്ങളിലും മാസ്‌ക് ഉപയോഗിക്കുന്നത് നിർബന്ധമല്ലെന്ന തീരുമാനമാണ് ഏറ്റവും ശ്രദ്ധേയമായത്.

ഇൻഡോറിലുള്ള പൊതുസ്ഥലങ്ങളില്‍ മാസ്ക് നിര്‍ബന്ധമാണ്. അതിനു പുറമെ പള്ളികള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, എക്സിബിഷനുകൾ, മാർക്കറ്റുകൾ, വിവിധ ഇവന്റുകൾ, യൂണിവേഴ്സിറ്റികൾ, ആശുപത്രികൾ തുടങ്ങിയ സ്ഥലങ്ങളിൽ മാസ്‌ക് നിര്‍ബന്ധമായിരിക്കും.

സർക്കാർ സ്വകാര്യ മേഖലയിലെ മുഴുവൻ ജീവനക്കാർക്കും ജോലി സ്ഥലങ്ങളിൽ മടങ്ങിയെത്താം എന്നതടക്കം നിരവധി മാറ്റങ്ങളും ഇളവുകളും പ്രഖ്യാപിച്ചിട്ടുണ്ട്. ഒക്ടോബർ മൂന്നു ഞായറാഴ്ച മുതൽ ഇവ പ്രാബല്യത്തിൽ വരും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button