QatarSports

ഖത്തർ ഫുട്ബോൾ ലോകത്തെ വിസ്മയിപ്പിക്കുന്നത് തുടരുകയാണെന്ന് ഫിഫ പ്രസിഡൻറ്

ചരിത്രപരമായ ഒരു ലോകകപ്പ് എഡിഷന് ആതിഥേയത്വം വഹിക്കുന്നതിലേക്കുള്ള യാത്രയിൽ ഖത്തർ ഫുട്ബോൾ ലോകത്തെ വിസ്മയിപ്പിക്കുന്നത് തുടരുകയാണെന്നും, 2022 ടൂർണമെന്റ് സ്റ്റേഡിയങ്ങളുടെ ഏറ്റവും മികച്ച വാസ്തുവിദ്യയെ അൽ തുമാമ സ്റ്റേഡിയം അടയാളപ്പെടുത്തുന്നുവെന്നും ഇതു ഖത്തറിന്റെ ഒരു പ്രത്യേക പ്രതീകമാണെന്നും ഫിഫ പ്രസിഡന്റ് ജിയോവാനി ഇൻഫൻറിനോ പറഞ്ഞു.

ഏതാനും ആഴ്ചകൾക്കുള്ളിൽ ഖത്തർ സംഘടിപ്പിക്കുന്ന 2021 ഫിഫ അറബ് കപ്പിലെ മത്സരങ്ങളിൽ പങ്കെടുക്കാനും ഒരു വർഷത്തിനുള്ളിൽ അറബ് ലോകത്തും മിഡിൽ ഈസ്റ്റിലും നടക്കുന്ന ലോകകപ്പിന്റെ ആദ്യ പതിപ്പിലെ മത്സരങ്ങൾ ആസ്വദിക്കാനും ഇൻഫാന്റിനോ ആഗ്രഹം പ്രകടിപ്പിച്ചു.

”ഖത്തർ ഫുട്ബോൾ ലോകത്തെ വിസ്മയിപ്പിച്ചു കൊണ്ടിരിക്കുകയാണ് ഫിഫ ലോകകപ്പ് അവസാനിക്കുന്നതു വരെ അതു തുടരും.” അൽ തുമാമ സ്റ്റേഡിയം രാജ്യത്തിന് ഏറെ പ്രാധാനപ്പെട്ട ഒന്നാണെന്നും ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോ അഭിപ്രായപ്പെട്ടു.

“ഏതാനും ആഴ്ചകൾക്കുള്ളിൽ ആദ്യത്തെ ഫിഫ പാൻ-അറബ് ഫുട്ബോൾ ടൂർണമെന്റ് ഇവിടെ നടക്കുന്നതും, ഒരു വർഷത്തിന് ശേഷം മിഡിൽ ഈസ്റ്റിലെ ആദ്യത്തെ ഫിഫ ലോകകപ്പിന് സാക്ഷ്യം വഹിക്കുന്നതിനും എനിക്ക് കാത്തിരിക്കാനാവില്ല.”

“അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽ താനിയുടെ അടുത്തിരിക്കുന്നതിലും ഖത്തറിന്റെ പ്രയത്നങ്ങൾക്ക് അദ്ദേഹത്തോട് വ്യക്തിപരമായി നന്ദി പറയാനുള്ള അവസരം ലഭിച്ചതിലും എനിക്ക് സന്തോഷമുണ്ട്.” ഇൻഫാന്റിനോ കൂട്ടിച്ചേർത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button