CRIMEQatar

ഖത്തറിലേക്ക് കടത്താൻ ശ്രമിച്ചു നിരോധിത പുകയില വസ്തുക്കളും 70000 സിഗററ്റുകളും പിടിച്ചെടുത്തു

ഹമദ് തുറമുഖ കസ്റ്റംസ് ഡിപ്പാർട്ട്‌മെന്റ് പ്രതിനിധീകരിക്കുന്ന മാരിടൈം കസ്റ്റംസ് ഡിപ്പാർട്ട്‌മെന്റ് നിരോധിത പുകയില വസ്തുക്കളും വലിയ അളവിലുള്ള സിഗരറ്റ് കാർട്ടണുകളും ചായ കയറ്റുമതിക്കിടയിൽ ഒളിപ്പിച്ചു കടത്താനുള്ള ശ്രമം പരാജയപ്പെടുത്തി. സോഷ്യൽ മീഡിയയിൽ പങ്കുവെച്ച നിരവധി ഫോട്ടോകളിലൂടെയാണ് കസ്റ്റംസ് ഇക്കാര്യം വെളിപ്പെടുത്തിയത്.

പുകയില പദാർത്ഥം മൊത്തം 3,250 കിലോഗ്രാം ഭാരമുണ്ടായിരുന്നതായി കസ്റ്റംസ് പറഞ്ഞു. ഇതോടൊപ്പം കസ്റ്റംസ് തീരുവയും നികുതിയും വെട്ടിച്ച് കയറ്റി അയച്ച ചായയിൽ ഒളിപ്പിച്ച സിഗരറ്റുകളും അധികൃതർ പിടിച്ചെടുത്തു. പിടിച്ചെടുത്ത സിഗരറ്റുകളുടെ എണ്ണം 700,000 ആണ്.

കസ്റ്റംസ് ഉദ്യോഗസ്ഥർക്ക് ഏറ്റവും പുതിയ ഉപകരണങ്ങളും യാത്രക്കാരുടെ ശരീരഭാഷ വായിക്കാനും കള്ളക്കടത്തുകാരുടെ ഏറ്റവും പുതിയ രീതികളെക്കുറിച്ച് ബോധവാന്മാരാകാനുമുള്ള തുടർച്ചയായ പരിശീലനവും ഉൾപ്പെടെ എല്ലാ പിന്തുണയും നൽകുന്നുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button