Qatar

ഖത്തറിൽ ഡ്രൈവിംഗ് ക്ലാസുകൾക്ക് ആവശ്യക്കാരേറുന്നു

കൊവിഡിനെതിരെ നിയന്ത്രണങ്ങൾ നിലനിൽക്കുന്ന കാലയളവിൽ ഡ്രൈവിങ്ങ് ക്ലാസുകൾക്കായി, പ്രത്യേകിച്ചും ലൈറ്റ് വെഹിക്കിൾ ഡ്രൈവിങ്ങ് ലൈസൻസിനായുള്ള ക്ലാസുകൾക്ക് ആവശ്യക്കാർ ഖത്തറിൽ വർദ്ധിച്ചു വരുന്നു. അതേസമയം ഹെവി ലൈസൻസിന് ആവശ്യക്കാർ കുറവാണ്.

അൻപതു ശതമാനം ശേഷിയിലാണ് ഡ്രൈവിങ്ങ് സ്കൂളുകൾ പ്രവർത്തിക്കുന്നതെന്നും പഠിതാക്കളുടെ എണ്ണം വർദ്ധിച്ചിട്ടുണ്ടെന്നും ഗൾഫ് ഡ്രൈവിംഗ് സ്കൂളിന്റെ എക്സിക്യൂട്ടീവ് മാനേജർ മുഹമ്മദ് അൽ സൈൻ ഇബ്രാഹിം പറഞ്ഞു. കൊവിഡിനു മുൻപു രജിസ്റ്റർ ചെയ്ത് ഇതുവരെ ക്ലാസിനെത്താത്ത ആളുകളുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തി.

ഡൈവിംഗ് സ്കൂളുകളുടെ എണ്ണം പരിമിതമായതും ചില സ്കൂളുകൾ കൂടുതൽ വാഹനങ്ങളെ ഉൾക്കൊള്ളിക്കാൻ കഴിയാത്ത ചെറിയ പ്രദേശത്തു പ്രവർത്തിക്കുന്നതും ലൈസൻസിനുള്ള ആവശ്യക്കാരുടെ എണ്ണം വർദ്ധിക്കാൻ കാരണമായിട്ടുണ്ടെന്നും എങ്കിലും പരമാവധി അപേക്ഷകരെ ഉൾക്കൊള്ളിക്കാൻ സ്കൂളുകൾ ശ്രമിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

പുതിയ വിഭാഗത്തിലുള്ള പ്രൊഫഷണലുകൾക്ക് ലൈസൻസിനായി അപേക്ഷിക്കാൻ അനുവാദമുണ്ടോയെന്ന ചോദ്യത്തിന്, ഇക്കാര്യത്തിൽ ഇതുവരെ ഒരു വിവരവും തങ്ങൾക്ക് ലഭിച്ചിട്ടില്ലെന്നും മുഴുവൻ ശേഷിയോടെ ഡ്രൈവിംഗ് സ്കൂളുകളെ പ്രവർത്തിക്കാൻ എപ്പോൾ അനുവദിക്കുമെന്നും അറിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ഡ്രൈവിംഗ് ലൈസൻസ് നൽകുന്നതിനുള്ള സംവിധാനങ്ങൾ കർശനമാക്കിയിട്ടുണ്ടെന്നും ട്രാഫിക് അപകടങ്ങൾ മൂലമുണ്ടാകുന്ന പരിക്കുകളുടെയും മരണത്തിന്റെയും നിരക്ക് കുറയ്ക്കുകയാണ് ലക്ഷ്യമെന്ന് ജനറൽ ട്രാഫിക് ഡയറക്ടറേറ്റ് നേരത്തെ വ്യക്തമാക്കിയിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button