EducationQatar

ഖത്തറിലെ സ്കൂളുകളിൽ ഇനി മുതൽ റൊട്ടേഷണൽ അറ്റൻഡൻസ് സമ്പ്രദായം നടപ്പിലാക്കും

സർക്കാർ, സ്വകാര്യ സ്കൂളുകളിലെയും കിന്റർഗാർട്ടനുകളിലെയും വിദ്യാർത്ഥികൾക്കായി നവംബർ ഒന്നു മുതൽ റൊട്ടേഷണൽ അറ്റൻഡൻസ് സമ്പ്രദായം സ്വീകരിക്കാൻ തീരുമാനിച്ചതായി വിദ്യാഭ്യാസ ഉന്നത വിദ്യാഭ്യാസ മന്ത്രാലയം ഇന്നലെ അറിയിച്ചു.

പ്രഖ്യാപനത്തിലെ പ്രധാന കാര്യങ്ങൾ ഇവയാണ്:

സ്കൂളിൽ വന്നുള്ള പoനം, വിദൂര പഠനം എന്നിങ്ങനെ രണ്ട് ഒപ്ഷനിൽ ഒരെണ്ണം ഇനി തിരഞ്ഞെടുക്കാൻ കഴിയില്ല.

റൊട്ടേഷൻ അടിസ്ഥാനത്തിൽ വിദ്യാർത്ഥികൾ സ്കൂളുകളിലെ ക്ലാസുകളിൽ പങ്കെടുക്കണം.

റൊട്ടേഷൻ അറ്റൻഡൻസ് സമ്പ്രദായം നവംബർ 1 മുതൽ പ്രാബല്യത്തിൽ വരും

– ഓരോ അക്കാദമിക് തലത്തെയും പ്രതിവാര റൊട്ടേഷൻ ഷെഡ്യൂളിനെയും അടിസ്ഥാനമാക്കി ശരാശരി ഹാജർ നിരക്ക് സ്കൂൾ ശേഷിയുടെ 42 ശതമാനമാക്കി ഉയർത്തും

– വിദ്യാർത്ഥികൾ സ്കൂളുകളിൽ നേരിട്ട് പങ്കെടുക്കാത്ത ദിവസങ്ങളിൽ വിദൂര പഠന സമ്പ്രദായം ഉപയോഗിക്കും.

– എല്ലാ തലത്തിലുമുള്ള വിദ്യാർത്ഥികളെ ഓരോ ക്ലാസ് മുറിയിലും 15 പേരായി അവർക്കിടയിൽ 1.5 മീറ്ററെന്ന സുരക്ഷിത അകലം നിലനിർത്തി വിഭജിക്കും.

– സ്കൂളുകൾ വിദ്യാർത്ഥികൾക്ക് റൊട്ടേഷൻ അറ്റൻഡൻസ് ഷെഡ്യൂളുകൾ നൽകും. ഇത് സ്കൂളിൽ എത്തേണ്ട ദിവസങ്ങളും വിദൂര പഠന ക്ലാസുകളും കാണിക്കുന്നു.

– മാസ്ക് ധരിക്കുന്നത് നിർബന്ധമാണ്

– തിരക്ക് ഒഴിവാക്കുന്നതിനും സാമൂഹിക അകലം പാലിക്കുന്നതിനും സ്കൂളുകൾ നടപടികൾ സ്വീകരിക്കും.

– അംഗീകൃത മെഡിക്കൽ റിപ്പോർട്ടുകൾ കൈവശമുള്ള വിട്ടുമാറാത്ത രോഗങ്ങളുള്ള വിദ്യാർത്ഥികൾ സ്കൂളിൽ വരുന്നതിൽ നിന്ന് ഒഴിവാക്കിയിരിക്കുന്നു. അവർക്ക് ഓൺലൈൻ ക്ലാസുകളിൽ മാത്രമേ പങ്കെടുക്കാൻ കഴിയൂ

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button