KeralaQatar

ബ്രെയിന്‍ ട്യൂമര്‍ ബാധിച്ച ഖത്തർ പ്രവാസിയായ യുവാവ് നാട്ടിൽ നിര്യാതനായി

ഖത്തര്‍ പ്രവാസി നാട്ടിൽ വെച്ച് നിര്യാതനായി. കോഴിക്കോട് പയ്യോളി സ്വദേശിയായ, മലയില്‍ അസൈനാറുടെയും നഫീസയുടെ മകന്‍ ഷാഹിര്‍ ഹസന്‍ മലയില്‍ (36) ആണ് മരിച്ചത്.

ഖത്തറിലെ ഇന്റര്‍ടെക് ഗ്രൂപ്പ് ട്രേഡിങ്ങ് ഡിവിഷന്‍ പ്രോഡക്റ്റ് മാനേജര്‍ ആയി ജോലി ചെയ്തു വരികയായിരുന്ന ഇദ്ദേഹത്തിന് 2019 ഫെബ്രുവരിയില്‍ അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഹമദ് ഹോസ്പിറ്റലില്‍ അഡ്മിറ്റ് ചെയ്തു പരിശോധന നടത്തിയപ്പോൾ ബ്രെയിന്‍ ട്യൂമര്‍ ആണെന്ന് കണ്ടെത്തുകയായിരുന്നു.

നാട്ടില്‍ പോയി ട്യൂമര്‍ നീക്കം ചെയ്തു അസുഖം ഭേദമായതിനെ തുടര്‍ന്ന് ഖത്തറില്‍ തിരിച്ചെത്തി ജോലിയില്‍ തുടർന്നെങ്കിലും 2022 ഫെബ്രുവരിയില്‍ വീണ്ടും അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടര്‍ന്ന് നാട്ടില്‍ വിദഗ്ധ ചികിത്സ തേടിയിരുന്നു. ബ്രെയിനില്‍ വീണ്ടും വളര്‍ന്ന ട്യൂമര്‍ നീക്കം ചെയ്യാന്‍ കഴിയാതെ വന്നതിനെ തുടര്‍ന്ന് ഡോക്ടര്‍മാര്‍ ഹോസ്പിറ്റലില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്ത ഇദ്ദേഹം കോഴിക്കോട് സി.എച്ച് പാലിയേറ്റീവ് സെന്ററിൽ വെച്ച് ഇന്ന് പുലര്‍ച്ചെയാണു മരണപ്പെട്ടത്.

അന്‍സിയ റസാഖാണ് ഭാര്യയും മുഹമ്മദ് ഷാഹിര്‍ ഹസന്‍ (5 വയസ്സ് ) അഹമ്മദ് ഷാഹിര്‍ ഹസന്‍ (3 വയസ്സ് ) എന്നിവര്‍ മക്കളുമാണ്. ഷംസീര്‍ ഹസന്‍, ഷാനിദ് ഹസന്‍ (ഖത്തര്‍) സഹോദരന്മാരും ഫാത്തിമ ഹസന്‍ (ബഹ്റൈന്‍) സഹോദരിയുമാണ്. താഹ നന്തി സഹോദരി ഭര്‍ത്താവാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button