ഖത്തറില്‍ മലയാളി യുവാവ് മരിച്ചു. ഖത്തറിലെ ഒരു സ്വകാര്യ കമ്പനിയില്‍ എഞ്ചിനീയറായി ജോലി ചെയ്തുവരികയായിരുന്ന പുളിക്കല്‍ ആന്തിയൂര്‍കുന്ന് സ്വദേശി ദാനിഷ് പുതിയറക്കലാണ് മരിച്ചത്. 27 വയസ്സായിരുന്നു.
പുതിയറക്കല്‍ മൊയ്ദീന് കോയയുടെ മകനാണ് ദാനിഷ്. മാതാവ് കുടുക്കില്‍ പുല്ലൂര്‍ സുലൈഖ. ഷാന പര്വീന്, ഷഹീന് എന്നവര്‍ സഹോദരങ്ങളാണ്.