HealthInternationalQatar

കൊവിഡ് പ്രതിരോധത്തിൽ ഖത്തറിന് അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധേയമായ നേട്ടം

ജർമനിയിലെ പ്രമുഖ മാഗസിനായ ‘ഡെർ സ്പീഗൽ’ പുറത്തിറക്കിയ കോവിഡിനെ ഏറ്റവും മികച്ച രീതിയില്‍ പ്രതിരോധിച്ച രാജ്യങ്ങളുടെ പട്ടികയില്‍ ഇടംപിടിച്ച ഏക അറബ് രാജ്യമായി ഖത്തർ. കൊവിഡിനെ തുടച്ചു നീക്കാൻ ഖത്തർ നടത്തിയ പ്രവർത്തനങ്ങൾക്ക് ആഗോള തലത്തിൽ ലഭിച്ച അംഗീകാരം കൂടിയാണിത്.

‘ഡെർ സ്പീഗൽ’ പുറത്തിറക്കിയ പട്ടികയിൽ ഏറ്റവും മികച്ച രീതിയിൽ കോവിഡിനെ പ്രതിരോധ രാജ്യങ്ങളിൽ ഫിന്‍ലന്‍റാണ് ഒന്നാമത്. അതേ സമയം അറബ് മേഖലയിൽ ഒന്നാമതായ ഖത്തർ ആഗോള തലത്തില്‍ 15ആം റാങ്കാണ് സ്വന്തമാക്കിയത്.

ഖത്തർ കൊവിഡിനെതിരെ അടുത്തു തന്നെ സാമൂഹിക പ്രതിരോധ ശേഷി കൈവരിക്കുമെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചതിനു പിന്നാലെയാണ് നേട്ടം. ലോകത്തിൽ ഏറ്റവും കുറഞ്ഞ കൊവിഡ് മരണനിരക്കുള്ള രാജ്യം കൂടിയാണ് ഖത്തർ.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button