QatarTechnology

5G നെറ്റ്‌വർക്ക് സജ്ജമാക്കി മറ്റൊരു ഫോൺ കൂടി വിപണിയിലെത്തിച്ച് ഉറീദു ഖത്തർ

5G നെറ്റ്‌വർക്കിലേക്കുള്ള ആക്സസ് കൂടുതൽ വിപുലീകരിച്ച് 5G നെറ്റ്‌വർക്ക് സജ്ജമാക്കിയ മറ്റൊരു ഉപകരണം കൂടി വിപണിയിലെത്തിയതായി ഉറീദു ഖത്തർ പ്രഖ്യാപിച്ചു. 256 ജിബി മെമ്മറിയും 8 ജിബി റാമും ഉള്ള ആർട്ടിക് വൈറ്റ് കളറിലുള്ള പോക്കോ F3  ഉറീദു ഇഷോപ്പിലും റീട്ടെയിൽ ഷോപ്പുകളിലും 1,499 ഖത്തർ റിയാലിനു ലഭ്യമാണ്.

5G പ്രാപ്തമാക്കിയ മറ്റൊരു ഉപകരണം വിപണിയിലെത്തിച്ചതിൽ സന്തുഷ്ടരാണെന്നും ഉപയോക്താക്കൾക്ക് 5G മികച്ച രീതിയിൽ അനുഭവിക്കാൻ കഴിയുന്ന മികച്ച മൂല്യമുള്ള സ്മാർട്ട്‌ഫോൺ തങ്ങൾ വാഗ്ദാനം ചെയ്യുന്നുണ്ടെന്ന് ഉറീദു ഡയറക്ടർ പിആർ സബ റബിയ അൽ കുവാരി പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button