HealthIndiaInternationalQatar

ഇന്ത്യയുടെ കൊവിഡ് വാക്സിൻ പരീക്ഷണത്തിൽ പങ്കെടുക്കാൻ സന്നദ്ധതയറിയിച്ച് ഖത്തർ

കൊവിഡിനെ ഫലപ്രദമായി മറികടക്കുന്നതിനായി ഇന്ത്യ നടത്താനിരിക്കുന്ന വാക്സിൻ പരീക്ഷണത്തിൽ ഖത്തർ ഉൾപ്പെടെയുള്ള രാജ്യങ്ങൾ പങ്കെടുക്കാൻ സന്നദ്ധതയറിയിച്ചതായി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ വെളിപ്പെടുത്തൽ. രാജ്യത്തെ കൊവിഡ് സ്ഥിതിവിവരങ്ങൾ ചർച്ച ചെയ്യാൻ നടത്തിയ യോഗത്തിലാണ് പ്രധാനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

വാക്സിൻ എല്ലാ ജനങ്ങളിലേക്കും എത്തിക്കുന്നതിന് കൃത്യമായ പദ്ധതികൾ അവലംഭിച്ചുണ്ടെന്നു പറഞ്ഞ പ്രധാനമന്ത്രി നിലവിൽ മൂന്നു വാക്സിനുകൾ തയ്യാറായി കൊണ്ടിരിക്കുകയാണെന്നും വ്യക്തമാക്കി. ഇതിൽ രണ്ടു വാക്സിനുകൾ രണ്ടാം ഘട്ടത്തിലും ഒരെണ്ണം മൂന്നാം ഘട്ടത്തിലുമാണെന്നാണ് അദ്ദേഹം പറയുന്നത്.

വാക്സിൻ ഗവേഷണത്തിൽ അയൽ രാജ്യങ്ങളായ നേപാൾ, ബൂട്ടാൻ, മാലിദ്വീപ്, അഫ്ഗാനിസ്ഥാൻ, മൗറീഷ്യസ്, ബംഗ്ലാദേശ് എന്നിവരുടെ സഹകരണമുണ്ടെന്നു പറഞ്ഞ അദ്ദേഹം പരീക്ഷണങ്ങൾക്കായി ഖത്തർ, ബംഗ്ലാദേശ്, മ്യാൻമർ, ഭൂട്ടാൻ എന്നീ രാജ്യങ്ങൾ സന്നദ്ധത അറിയിച്ചതായും വ്യക്തമാക്കി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button