QatarSports

ഖത്തറിന്റെ ഫിഫ ലോകകപ്പ് തയ്യാറെടുപ്പുകളെ പ്രശംസിച്ച് ബെൽജിയൻ അംബാസിഡർ

ഫിഫ ലോകകപ്പ് 2022നുള്ള ഖത്തറിന്റെ ശ്രദ്ധേയമായ തയ്യാറെടുപ്പുകളെ ഖത്തറിലെ ബെൽജിയൻ അംബാസഡർ ബാർട്ട് ഡി ഗ്രൂഫ് വ്യാഴാഴ്ച സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി & ലെഗസി (എസ്‌സി) സന്ദർശിച്ച വേളയിൽ അഭിനന്ദിച്ചു.

“ലോകകപ്പുമായി ബന്ധപ്പെട്ട പുരോഗതി വളരെ ശ്രദ്ധേയമാണ്. ഞാൻ ഇവിടെ എത്തിയതിനു ശേഷം ഖലീഫ സ്റ്റേഡിയം പുനർവികസനം നടത്തുകയും അൽ ജനൗബ് നിർമ്മിക്കുകയും ചെയ്തു. ഇപ്പോൾ, മറ്റെല്ലാ സ്റ്റേഡിയങ്ങളും വന്നു കൊണ്ടിരിക്കുകയാണ്.”

“അവയെല്ലാം കാണുന്നത് ആവേശകരമാണ്. സ്റ്റേഡിയങ്ങൾ മാത്രമല്ല, റോഡുകളും മെട്രോയും ഉൾപ്പെടെ എല്ലാ അടിസ്ഥാന സൗകര്യങ്ങളും ഷെഡ്യൂളിൽ പൂർത്തിയാവുകയാണ്. മുഴുവൻ പ്രക്രിയയും കൃത്യമായി സമന്വയിപ്പിച്ചാണു നടപ്പിലാക്കുന്നതെന്നതു ശ്രദ്ധേയമാണ്.”അദ്ദേഹം കൂട്ടിച്ചേർത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button